x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ മെ​ഗാ ക്ലീ​നിം​ഗു​മാ​യി ന​ഗ​ര​സ​ഭ


Published: July 3, 2026 12:33 AM IST | Updated: July 3, 2026 12:33 AM IST

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ന്ന മെ​ഗാ ക്ലീ​നിം​ഗ്.

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വി​ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ സ​മാ​പ​നം. ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച 5.2 ട​ൺ അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക്ക് കൈ​മാ​റി.

ജൂ​ൺ 19ന് ​ആ​രം​ഭി​ച്ച മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ 53 വാ​ർ​ഡു​ക​ളി​ലും തോ​ടു​ക​ൾ, ഓ​ട​ക​ൾ, റോ​ഡ​രി​കു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പൊ​തു​ഇ​ട​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ കു​ടും​ബ​സ​മേ​ത​മെ​ത്തി ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​എം. നൗ​ഫ​ൽ, എ​സ്. ഫൈ​സ​ൽ, സി. ​ജ്യോ​തി​മോ​ൾ, അ​ഡ്വ. ആ​ർ.​ആ​ർ ജോ​ഷി​രാ​ജ് , ഷോ​ളി സി​ദ്ധ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ​യും എ​സ്.​ഡി. കോ​ള​ജി​ലെ​യും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ൺ​വന്‍റ് സ്ക്വ​യ​ർ ബ്രാ​ഞ്ച് പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham District news

Recent News

Corehub Up