തൃക്കൈപ്പറ്റയിൽ ആരംഭിച്ച ചുമർ ചിത്രരചനാ ശിൽപശാലയിൽനിന്ന്.
മീനങ്ങാടി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡവലപ്മെന്റ് കമ്മിഷണർ (ഹാൻഡി ക്രാഫ്റ്റ്സ്) ഓഫിസ് നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം അനുവദിച്ച ചുമർ ചിത്രരചന ശിൽപശാല തൃക്കൈപ്പറ്റ "ഭവ’ത്തിൽ തുടങ്ങി.
ചുമർ ചിത്രകലാ മേഖലയിലെ 30 പേർക്കാണ് ഒരു മാസത്തെ പരിശീലനം. കലാകാരരുടെ നൈപുണ്യവും തൊഴിൽ സാധ്യതകളും വികസിപ്പിക്കുകയാണ് പരിശീലന ലക്ഷ്യം. ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ദർശന രാജൻ ഉദ്ഘാടനം ചെയ്തു. ഡിസൈനർ സി. ജിപ്സ, "ഭവം’ ക്രാഫ്റ്റ്സ് മാസ്റ്റർ കെ.പി. കൃഷ്ണപ്രസാദ്, ഭവം’ സ്ഥാപക ഡയറക്ടർ എം.പി. സുജിത് കുമാർ ബാംബു വില്ലേജ് കോ-ഓർഡിനേറ്റർ ധന്യ ഇന്ദു എന്നിവർ പ്രസംഗിച്ചു.