x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ മ്യൂ​സി​യം പോ​ലീ​സ് പി​ടി​കൂ​ടി 


Published: June 29, 2026 07:14 AM IST | Updated: June 29, 2026 07:14 AM IST

പേ​രൂ​ര്‍​ക്ക​ട: ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ടു​പേ​രെ മ്യൂ​സി​യം പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ച്ച​ല്‍ തോ​ട്ടി​ന്‍​ക​ര വി​ജ​യ​ഭ​വ​നി​ല്‍ വി​ശാ​ഖ് (22), തി​രു​മ​ല പാ​ങ്ങോ​ട് ശ്രീ​ചി​ത്ര ന​ഗ​ര്‍ വ​ല്ല​ത്തു പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജോ​മോ​ന്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ണ്‍ 22നാ​ണ് സം​ഭ​വം. വ​ഴു​ത​ക്കാ​ട് കാ​ന​റാ ബാ​ങ്കി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന അ​തി​യ​ന്നൂ​ര്‍ പൊ​ങ്ങി​ല്‍ ഇ​രു​വൈ​ക്കോ​ണം ശ്രീ ​ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​റി​ച്ചി മേ​ലേ പൊ​ങ്ക​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ഹു​ലി​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്.

റോ​ഡു​വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് പ്ര​തി​ക​ള്‍ പൂ​ട്ടു​പൊ​ളി​ച്ച് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി.

വി​ശാ​ഖ് എ​ട്ടു ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ജോ​മോ​നെ​തി​രേ മ്യൂ​സി​യം സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു ക്രി​മി​ന​ല്‍​ക്കേ​സു​ക​ളു​ണ്ട്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി ജ​യ​ച​ന്ദ്ര​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ്യൂ​സി​യം സി​ഐ ആ​ര്‍. പ്ര​ശാ​ന്ത്, എ​സ്ഐ​മാ​രാ​യ അ​നു എ​സ്. നാ​യ​ര്‍, സ​ന്ദീ​പ് ദി​നേ​ശ്, സി​പി​ഒ​മാ​രാ​യ ബി​നി​ല്‍ രാ​ജ്, രാ​ജേ​ഷ്, സ​മീ​ര്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up