മുട്ടിക്കുളങ്ങര: സെന്റ് ആന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും സംയുക്തമായി ലഹരിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ചും ആരോഗ്യപരമായ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍പെക്ടര്‍ അബ്ദുല്‍ നജീബ് ക്ലാസെടുത്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്മി എം. ജോസ് ആധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. തുടര്‍ന്ന് ഒലവക്കോട് ജംഗ്ഷനിലും പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തും ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി ഫ്ലാഷ് മോബും അവതരിപ്പിച്ചു.നേരത്തെ ലഹരിമുക്ത ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.