പോത്താനിക്കാട് ഭാഗത്ത് കാട് മൂടിക്കിടക്കുന്ന എംവിഐപി കനാൽ
കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എംവിഐപി) കനാൽ അടിയന്തരമായി വൃത്തിയാക്കി തുറക്കണമെന്ന് കർഷക സംഘം. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി വേനൽക്കാലത്ത് പ്രധാനമായും ഉപയോഗിക്കുന്നത് എംവിഐപി കനാലിലെ വെള്ളമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ പഞ്ചായത്തുകളിൽ കൃഷിക്കും കുടിവെള്ളത്തിനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
കൃഷിക്ക് ആവശ്യമായ വെളളം ലഭിക്കാത്തതിനാൽ പല കർഷകരും ഇക്കുറി നെൽകൃഷിയിൽ നിന്നും പിൻവാങ്ങുന്ന സ്ഥിതിയാണെന്നും കർഷക സംഘം കവളങ്ങാട് എരിയാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Tags : NattuVishesham DistrictNews