ഇരിങ്ങാലക്കുട ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ കാമ്പയിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ല പൊലിസ് മേധാവി മു
ഇരിങ്ങാലക്കുട: ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാബോധവത്കരണത്തിന്റെ ഭാഗമായി "എന്റെ യാത്ര സുരക്ഷിതം' എന്ന കാമ്പയിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ തൃശൂര്‍ റൂറല്‍ ജില്ല പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ് അധ്യക്ഷത വഹിച്ചു.
സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, ജനമൈത്രി സമിതിയംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, അഡ്വ.കെ.ജി. അജയകുമാര്‍, ടെല്‍സണ്‍ കോട്ടോളി, ജനമൈത്രി പിആര്‍ഒ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
ഞാന്‍ കരുതലോടെ വാഹനം ഓടിക്കും, എന്റെയും യാത്രക്കാരുടെയും ജീവന് മുന്‍ഗണന നല്‍കും, റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കും, ലഹരിയില്ലാതെ വാഹനം ഓടിക്കും എന്നീ നിര്‍ദേശങ്ങള്‍ അടങ്ങിയ ബാഡ്ജ് എസ്പി വിവിധ ഡ്രൈവര്‍മാര്‍ക്ക് നല്കി.
Tags : NattuVishesham DistrictNews