x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ സ്‌​കൂ​ള്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 10:42 PM IST | Updated: September 20, 2026 10:42 PM IST

റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍റെ സ്‌​കൂ​ള്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

റാ​ന്നി: കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ന​ല്‍​കു​ന്ന പി​ന്തു​ണ അ​വ​രു​ടെ ഭാ​വി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തി​ന്‍റെ മാ​തൃ​ക​യാ​ണെ​ന്നും കേ​ര​ള നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ന്‍റെ സ്‌​കൂ​ള്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ. ​സി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ സ്മി​ജു ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സിം​ലാ​മോ​ള്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റു​മാ​യ അ​നീ​ഷ് ജോ​ര്‍​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ക ക്ലാ​സ് ന​യി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ വീ​തം സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കും. മെ​റി​റ്റ് ഡെ​ല്‍​റ്റ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് ഫി​ലി​പ്പാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ് തു​ക സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews scholarship

Recent News

Corehub Up