കീഴാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം മഹാത്മാഗാന്ധി സ്മൃതി
സദസും വയോജന ദിനാചരണവും നടത്തി. മുൻ ഡിഎംഒ ഡോ. ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. വയോജനദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലയിലെ മുതിർന്ന അംഗങ്ങളായ മത്തളി ബാലകൃഷ്ണൻ, വി.എം. ദാമോദരൻ നന്പൂതിരി, മംഗലത്ത് സേതുമാധവൻ നന്പൂതിരി, കേലപ്പന്തൊടി ഗോപാലകൃഷ്ണൻ, കെ.ആർ. ശാന്തകുമാരി, പരിയാരത്തൊടി നാണിക്കുട്ടി എന്നിവരെ ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിലർ പി. നാരായണനുണ്ണി, കീഴാറ്റൂർ അനിയൻ, പി. സുബ്രഹ്മണ്യൻ നായർ, കെ.എം. വിജയകുമാർ, പി. വേണുഗോപാലൻ, മത്തളിയിൽ നാരായണൻ, പാറമ്മൽ ഹംസ, എം. വിജയലക്ഷ്മി, കെ.എം. ദാസ്, ഇ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
എന്‍എസ്എസ് യൂനിറ്റ്
എടക്കര: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ദീപ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ആബിദ് പാറപ്പുറം അധ്യക്ഷത വഹിച്ചു. ഷാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. ഉണ്ണികൃഷ്ണന്, ബേനസീര്‍, അനില രവീന്ദ്രന്, കെ.എ. അംന, ഡോ. കെ.കെ. പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. നിലമ്പൂര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ ചടങ്ങില്‍ ആദരിച്ചു.
വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
എടക്കര: ഗാന്ധി ജയന്തി ദിനത്തിൽ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസ്മി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷനായിരുന്നു.
പി.വി. മാത്യു, ബിനീഷ് ജോസ്, ജാഫർ പുലിയോടൻ, കെ.ടി. ഉബൈദ്, ശശി പള്ളത്ത്, പി. സുകുമാരൻ, സുജ മാത്യു, സിൽജ ബിജു, അസീസ് പാറപ്പുറം, രാജേഷ് കണ്ടത്തിൽ, എം. മുജീബ്, ബിജു പാലത്തിങ്ങൽ, എൻ.എം. വർക്കി, അലവി കുരിക്കൾ എന്നിവർ പ്രസംഗിച്ചു.
സ്വച്ചതാ ഹി സേവാ കാന്പയിൻ
എടക്കര: സ്വച്ചതാ ഹി സേവാ കാന്പയിന്റ ഭാഗമായി ചുങ്കത്തറയിൽ ഒരാഴ്ചയായി നടന്ന ശുചിത്വ പരിപാടിക്ക് സമാപനമായി. ചുങ്കത്തറ ടൗണിൽ നടന്ന മെഗാശുചീകരണത്തോടെയാണ് പരിപാടി സമാപിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂൾ, എംപിഎം സ്കൂളുകളിലെ എൻഎസ്എസ്, സ്കൗട്ട് വിദ്യാർഥികൾ, ഹരിത കർമസേനാ അംഗങ്ങൾ, ആശാ വർക്കർമാർ, വ്യാപാരി, വ്യവസായികൾ, ആരോഗ്യപ്രവർത്തകർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ മെഗാക്ലീനിംഗിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റിയാസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ തെറ്റത്ത്, സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ഷാഹുൽ മുനീർ, അജീഷ്, സുനിത, വാഹിദ മുഹമ്മദാലി, കെ.വൈ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ചുങ്കത്തറ യംഗ് മെൻസ് ലൈബ്രറി
എടക്കര: വയോജന ദിനത്തോടനുബന്ധിച്ച് ചുങ്കത്തറ യംഗ് മെൻസ് ലൈബ്രറിയിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ പങ്കെടുത്ത വയോജനങ്ങളെ ആദരിച്ചു.
വയോജനങ്ങൾക്ക് വിശ്രമിക്കാനും ആരോഗ്യസംരക്ഷണവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കാനും ചുങ്കത്തറയിൽ പകൽവീട് സംവിധാനം ഒരുക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷിന് നിവേദനം നൽകി.
വായനശാല സെക്രട്ടറി മൈലാടി റഹ്മത്തുള്ള, ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ പരപ്പൻ ഹംസ, സി.പി. കുഞ്ഞുമുഹമ്മദ്, കെ. അഹമ്മദ്കുട്ടി, പോൾ ആശ്രം, പി. രാജൻ, കെ. കുട്ടിഹസൻ, നദിയ, കുഞ്ഞിമുഹമ്മദ്, കെ. അലവിക്കുട്ടി, രാജമ്മ എന്നിവർ പ്രസംഗിച്ചു.
മെക് സെവൻ ഹെൽത്ത് ക്ലബ് എടക്കര
എടക്കര: ഗാസിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പോത്തുകല്ലിൽ ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. മെക് സെവൻ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. ദിലീപ് സ്രാന്പിക്കൽ, ഉമ്മർഖാൻ, മുഹമ്മദലി പൈക്കാടൻ, ജോസ്, അബ്ദുള്ള, വി.സി. കുഞ്ഞാൻ, റസാഖ് എടപ്പറ്റ, സുധീർ ബാബു, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
മെക് സെവൻ ഹെൽത്ത് ക്ലബ് മഞ്ചേരി
മഞ്ചേരി: സ്വച്ഛതാ ഹി സേവാ - കൈയോട് കൈ 2026 കാന്പയിന്റെ ഭാഗമായി മഞ്ചേരി നഗരസഭയും മെക് സെവൻ മഞ്ചേരി യൂണിറ്റും ബോയ്സ് ഹൈസ്കൂൾ മൈതാനം ശുചീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ നടന്ന ശുചീകരണം നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. മധു ഭാസ്കരൻ, ഗിന്നസ് അബ്ദുൾ സലിം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മേച്ചേരി ഹുസൈൻഹാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജംസി, നിഷാന, പി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ കോൺ. കമ്മിറ്റി നിലന്പൂർ
നിലമ്പൂർ: മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണ സദസ് നടത്തി. കെപിസിസി അംഗം വി.എ. കരീം ഉദ്ഘാടനം ചെയ്യതു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മുനിസിപ്പൽ കോൺഗ്രസ്പ്രസിഡന്റ്് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ. ഗോപിനാഥ്. ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ്് പാലോളി മെഹബൂബ്, സി.ടി. രാജു, സി.ടി. ഉമ്മർകോയഎന്നിവർ സംസാരിച്ചു.
Tags : Nattuvishesham Districtnews Deepikanews Nacharanam