പ്രതീകാത്മക ചിത്രം
കണ്ണൂർ: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നു കൂടി അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുന്പോ 18 വയസ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec. kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കരട് പട്ടിക അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷൻ വെബ്സൈറ്റിലും പരിശോധിക്കാം.
Tags : Nattuvishesham DistrictNews DeepikaNews voter list