ബിജു ജോസഫ്
പെരിന്തൽമണ്ണ: കർഷക സംഘടനയായ കിസാൻ സർവീസ് സൊസൈറ്റിയുടെ ഇന്ത്യയിലെ മികച്ച നാഷണൽ സർവീസ് ഡയറക്ടർക്കുള്ള ദേശീയ പുരസ്കാരം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി കൊല്ലറേട്ടു മറ്റത്തിൽ ബിജു ജോസഫിന്. സംഘടനയുടെ നാഷണൽ സർവീസ് ഡയറക്ടറാണ് അദ്ദേഹം.
ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നടന്ന സംഘടനയുടെ ആറാമത് ദേശീയ സമ്മേളനത്തിൽ ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽനിന്നു ബിജു ജോസഫ് അവാർഡ് ഏറ്റുവാങ്ങി.
കേരളത്തിന് അകത്തും പുറത്തുമായി 300-ഓളം പഞ്ചായത്തുകളിലും വിദേശരാജ്യങ്ങളിലും കഴിഞ്ഞ ആറു വർഷമായി കർഷകക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ചുവരുന്ന അന്തർദേശീയ സംഘടനയാണ് കിസാൻ സർവീസസ് സൊസൈറ്റി.
സമ്മേളനത്തോടനുബന്ധിച്ച് കാർഷിക മേഖലയിലും മറ്റും അപകടങ്ങളിൽപെടുന്ന കർഷകർക്കായുള്ള കർഷക ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ, കേരളത്തിലെ വിവിധ ആശുപത്രികളിൽ കർഷകർക്ക് ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
Tags :