അങ്കമാലി ഡിസ്റ്റിൽ സംഘടിപ്പിച്ച 13ാമത് ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ദക്ഷ് -2026 ജെറിസ് എഡ്യൂകെയർ സ്ഥാപകൻ ജെറി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. കോളജ് പ്രിൻസിപ്പ
അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഡിസ്റ്റ്) നേതൃത്വത്തിൽ 13ാമത് ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ദക്ഷ് -2026 സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജെറിസ് എഡ്യൂകെയർ സ്ഥാപകൻ ജെറി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പിന്നണിഗായകനും ചലച്ചിത്രതാരവുമായ വിജയ് യേശുദാസ് കൾച്ചറൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ജോസഫ് തടത്തിൽ, ഫാ. മാത്യു മാലിയേക്കൽ , സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ പ്രഫ. ജോജു സി. അക്കര, ദക്ഷ് സ്റ്റാഫ് കോ-ഓർഡിനേറ്റർ എം.എസ്. അമൃത, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ആൽവിൻ ബൈജു എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ വിവിധ കോളജുകളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കലാ, കായിക, സർഗാത്മക മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി. ഫെസ്റ്റിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് റൺ ഫോർ ഡ്രഗ് ഫ്രീ ഇന്ത്യ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ മിനി മാരത്തണും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ ഡിസ്റ്റ് കാമ്പസിൽ നിന്നാണ് മാരത്തൺ ആരംഭിച്ചത്. നൂറിലേറെ പേർ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റിനിർത്തുകയും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Fest