പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെറ്റീരിയല്‍ സയന്‍സിനെ ആസ്പദമാക്കി മൂന്നു ദിവസത്തെ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.
ഇന്ന് ആരംഭിക്കുന്ന സമ്മേളനം ശാസ്ത്രജ്ഞയും പ്രതിരോധഗവേഷണരംഗത്തെ വ്യക്തിത്വവുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യും. കല്പാക്കം ഇന്ദിരാ ഗാന്ധി അറ്റോമിക് സെന്ററിലെ മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. അനീഷ് കുമാര്‍, മദ്രാസ് ഐഐടിയിലെ പ്രഫ. രവികുമാര്‍, ഡിഎസ്ടിയിലെ ശാസ്ത്രജ്ഞന് ഡോ. പ്രവീണ്‍കുമാര്‍ സോമസുന്ദരം, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രഫ. സാബു തോമസ്, കൊച്ചിന് യൂണിവേഴ്സിറ്റിയിലെ പ്രഫ. ജോണ്‍ ഫിലിപ്പ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. വിന്‍സെന്റ് മാത്യു എന്നിവര്‍ പ്രബന്ധാവതരണം നടത്തും.
മെറ്റീരിയല്‍ സയന്‍സിലെ നൂതനഗവേഷണ പ്രവണതകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, വ്യാവസായിക സാധ്യതകള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ജിന്സണ് പി. ജോസഫ്, കണ്‍വീനര്‍ ഡോ. ഡിന്റോമോന്‍ ജോയി എന്നിവര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫിസിക്സ് വിഭാഗം ഗവേഷണകേന്ദ്രമായതിന്റെ 25ാം വാര്‍ഷികാഘോഷപരിപാടികളും ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.