അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാലടി ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് നഗറിൽ പൂർത്തീകരിച്ച പദ്ധതിയുടെ ശിലാഫലക അനാച്ഛാദനം മന്ത്രി റോജി എം. ജോ
കാലടി: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്നും കാലടി ഗ്രാമപഞ്ചായത്തിലെ 4 -ാം വാർഡ് തോട്ടേക്കാട് നഗറിൽ 50 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.
അടിസ്ഥാന സൗകര്യ വികസനം ഉൾപ്പടെ പൂർത്തീകരിച്ച് നവീകരിക്കപ്പെട്ട തോട്ടേക്കാട് നഗറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ മങ്ങാട്ട്, പ്രൊജക്റ്റ് മാനേജർ ഫവാസ് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഹല്യ സദാനന്ദൻ എന്നിവർ സംസാരിച്ചു.
Tags : NattuVishesham DistrictNews