x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്രമ​ഴ​യിൽ നെ​ടു​ങ്ക​ണ്ടം മുങ്ങി

വെബ് ഡെസ്ക്
Published: October 21, 2026 11:19 PM IST | Updated: October 21, 2026 11:19 PM IST

നെ​ടു​ങ്ക​ണ്ട​ത്ത് ചൊ​വ്വാ​ഴ്ച പെ​യ്ത തീ​വ്ര​ മ​ഴ​യി​ൽ കി​ഴ​ക്കേ ക​വ​ല​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്.

നെ​ടു​ങ്ക​ണ്ടം: മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന അ​തി തീ​വ്ര​മ​ഴ​യി​ൽ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. റോ​ഡു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ക​ട​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ആ​വ​ശ്യ​ത്തി​ന് ഓ​ട​ക​ളി​ല്ലാ​ത്ത​തും നി​ല​വി​ലു​ള്ള ഓ​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മാ​ണ് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും രാ​ത്രി 7.30 വ​രെ തു​ട​ർ​ന്നു. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ ക​വ​ല, കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ൻ, പ​ടി​ഞ്ഞാ​റേ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി.

കി​ഴ​ക്കേ ക​വ​ല​യി​ലെ ര​ണ്ടു ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി. ച​ക്ക​ക്കാ​നം ജം​ഗ്ഷ​നി​ൽ നാ​ലോ​ളം മേ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ൽ​പെ​ട്ട ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കി​ഴ​ക്കേ ക​വ​ല​യി​ലും പ​ടി​ഞ്ഞാ​റേ ക​വ​ല​യി​ലും വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.

ഓ​ട​ക​ളി​ല്ല, വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ല

മ​ഴ ശ​ക്ത​മാ​യ​തോ​ടെ ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. ആ​വ​ശ്യ​ത്തി​ന് ഓ​ട​ക​ളി​ല്ലാ​ത്ത​തും നി​ല​വി​ലു​ള്ള ഓ​ട​ക​ൾ മാ​ലി​ന്യ​ങ്ങ​ളും മ​റ്റും അ​ടി​ഞ്ഞ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. റോ​ഡു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ മ​ഴ​വെ​ള്ളം താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ൽ ത​ളം​കെ​ട്ടി​നി​ന്ന​തോ​ടെ ക​ട​ക​ളി​ലേ​ക്കും കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും ക​യ​റു​ക​യാ​യി​രു​ന്നു.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മ്പോ​ൾ ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ; റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു

ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ന്നി​മൂ​ട്ടി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ട്ടി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റ​ത്താ​മ​സി​പ്പി​ച്ചു. വി​വി​ധ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളും മ​ഴ​യി​ൽ ഇ​ടി​ഞ്ഞു. നി​ര​വ​ധി വൈ​ദ്യു​തി ലൈ​നു​ക​ളും നി​ലം​പൊ​ത്തി. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ്ന് പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.
മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ല്ലാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും തു​റ​ന്നി​ല്ല. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പും താ​ഴ്ന്നു. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ക​ല്ലാ​ർ​പു​ഴ ഉ​ൾ​പ്പ​ടെ ചെ​റു​തും വ​ലു​തു​മാ​യ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​തും വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി.

Tags :

Recent News

Corehub Up