x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ല​ംപേ​രൂ​ര്‍ ഗ്രാ​മ​ത്തി​ന് പ​ട​യ​ണി​ത്താ​ളം; പൂ​രം പ​ട​യ​ണി​ക്ക് ചൂ​ട്ടു​വ​ച്ച് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 27, 2026 11:36 PM IST | Updated: August 27, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

നീ​​ലം​​പേ​​രൂ​​ര്‍: നീ​​ലം​​പേ​​രൂ​​ര്‍ പ​​ള്ളി​​ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​രം പ​ട​​യ​​ണി ആ​​രം​​ഭി​​ച്ചു. തി​​രു​​വോ​​ണ​​പി​​റ്റേ​​ന്ന് അ​​വി​​ട്ടം നാ​​ളി​​ല്‍ ചൂ​​ട്ട്‌​​വ​​ച്ച് ആ​​രം​​ഭി​​ച്ച പ​​ട​​യ​​ണി സെ​​പ്റ്റം​​ബ​​ര്‍ 11ന് ​​പൂ​​രം പ​​ട​​യ​​ണി​​യോ​​ടു​​കൂ​​ടി സ​​മാ​​പി​​ക്കും.

ഒ​​രു നാ​​ടി​​ന്‍റെ ഐ​​ശ്വ​​ര്യ​​ത്തി​​നാ​​യി ഒ​​രു ഗ്രാ​​മം ഒ​​ന്നാ​​കെ ന​​ട​​ത്തു​​ന്ന അ​​നു​ഷ്ഠാ​​ന​​വും പ്ര​​കൃ​​തി​​യു​​ടെ വ​​ര​​ദാ​​ന​​വു​​മാ​​ണ് നീ​​ലം​​പേ​​രൂ​​ര്‍ പ​​ള്ളി ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ​​ട​​യ​​ണി. ഇ​​ന്നു മു​ത​ൽ 30 വ​രെ രാ​​ത്രി 10ന് ​​ചൂ​​ട്ടു പ​​ട​​യ​​ണി. 31ന് ​​രാ​​ത്രി 10ന് ​​പ​​ട​​യ​​ണി ക​​ള​​ത്തി​​ല്‍ കു​​ട​​ക​​ളു​​ടെ പ​​ട​​യ​​ണി​​യാ​​യ പൂ​​മ​​രം എ​​ത്തും.

ഒ​​ന്നി​​ന് രാ​​ത്രി 10ന് ​​ത​​ട്ടു​​കു​​ട, ര​​ണ്ടി​​ന് രാ​​ത്രി 10ന് ​​പാ​​റാ​​വ​​ള​​യം, മൂ​​ന്നി​​ന് രാ​​ത്രി 10ന് ​​കു​​ട​​നി​​ര്‍​ത്ത് എ​​ന്നി​​വ ന​​ട​​ക്കും. പൂ​​ക്ക​​ളു​​ടെ ഒ​​ന്നി​​ച്ചു​​ള്ള എ​​ഴു​​ന്ന​​ള്ള​​ത്തും കു​​ടം​​പൂ​​ജ ക​​ളി, തോ​​ര്‍​ത്ത് വീ​​ശി​​യു​​ള്ള തോ​​ത്താ ക​​ളി​​യും വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ലെ കാ​​ഴ്ച​​ക​​ളാ​​ണ്.

നാ​​ലി​​ന് പ്ലാ​​വി​​ല​​ക്കോ​​ല​​ങ്ങ​​ള്‍

നാ​​ലി​​ന് രാ​​ത്രി 10ന് ​​പ്ലാ​​വി​​ല​​യി​​ല്‍ തീ​​ര്‍​ത്ത പ്ലാ​​വി​​ല​​ക്കോ​​ല​​ങ്ങ​​ള്‍ പ​​ട​​യ​​ണി ക​​ള​​ത്തി​​ല്‍ എ​​ഴു​​ന്ന​​ള്ളും. ഇ​​തോ​​ടെ പ​​ട​​യ​​ണി​​യു​​ടെ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ന് തു​​ട​​ക്ക​​മാ​​വും. അ​​ഞ്ചി​​ന് രാ​​ത്രി 10ന് ​​ആ​​ന, ആ​​റി​​ന് രാ​​ത്രി 10ന് ​​ഹ​​നു​​മാ​​ന്‍, ഏ​​ഴി​​ന് രാ​​ത്രി 10ന് ​​പ്ലാ​​വി​​ല നി​​ര്‍​ത്ത്, കു​​ടം​​പൂ​​ജ​​ക​​ളി, തോ​​ത്താ​​ക​​ളി, പ്ലാ​​വി​​ല​​ക്കോ​​ല​​ങ്ങ​​ളു​​ടെ എ​​ഴു​​ന്ന​​ള്ള​​ത്ത്, പ്ലാ​​വി​​ല​​യി​​ല്‍ തീ​​ര്‍​ത്ത ഭീ​​മ​​സേ​​ന​​ന​​ന്‍ എ​​ന്നീ കോ​​ല​​ങ്ങ​​ള്‍ ക​​ളം​​നി​​റ​​യും. എ​​ട്ടി​​ന് രാ​​ത്രി 10ന് ​​പി​​ണ്ടി​​യും കു​​രു​​ത്തോ​​ല​​യും ആ​​രം​​ഭി​​ക്കും. കൊ​​ടി​​ക്കൂ​​റ എ​​ഴു​​ന്ന​​ള്ളി​​പ്പ്. ഒ​​മ്പ​​തി​​ന് ​രാ​​ത്രി 10ന് ​​പ​​ട​​യ​​ണി​​ക്ക് കാ​​വ​​ലാ​​യി കാ​​വ​​ല്‍​പി​​ശാ​​ച് എ​​ത്തും.

10ന് ​​മ​​കം പ​​ട​​യ​​ണി; 11ന് ​​പൂ​​രം പ​​ട​​യ​​ണി

പ​​ത്തി​​ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ചി​​റ​​മ്പ് കു​​ത്ത് ആ​​രം​​ഭം. രാ​​ത്രി 11ന് ​​തോ​​ത്താ​​ക​​ളി, വേ​​ല​​ക​​ളി, വേ​​ല​​യ​​ന്ന​​ങ്ങ​​ളു​​ടെ​​യും അ​​മ്പ​​ല​​ക്കോ​​ട്ട​​യു​​ടെ​​യും എ​​ഴു​​ന്ന​​ള്ള​​ത്ത്. 11​ന് ​പൂ​​രം പ​​ട​​യ​​ണി. രാ​​വി​​ലെ ആ​​റി​​ന് പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ നി​​റ​​പ​​ണി​​ക​​ള്‍ ആ​​രം​​ഭി​​ക്കും.

ഉ​​ച്ച​യ്​​ക്ക് 12ന് ​​ഉ​​ച്ച​​പൂ​​ജ, കൊ​​ട്ടി​​പ്പാ​​ടി​​സേ​​വ, രാ​​ത്രി എ​​ട്ടി​​ന് പു​​ത്ത​​ന്‍ അ​​ന്ന​​ങ്ങ​​ളു​​ടെ തേ​​ങ്ങ​​മു​​റി​​ക്ക​​ല്‍. രാ​​ത്രി 10ന് ​​കു​​ടം​​പൂ​​ജ ക​​ളി, സ​​ര്‍​വ്വ പ്രാ​​യ​​ശ്ചി​​ത്തം, അ​​നു​​വാ​​ദം വാ​​ങ്ങ​​ല്‍, തോ​​ത്താ​​ക​​ളി. രാ​​ത്രി 11ന് ​​പു​​ത്ത​​ന്‍ അ​​ന്ന​​ങ്ങ​​ളെ തി​​രു​​ന​​ട​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കും. രാ​​ത്രി 12ന് ​​വ​​ല്യ​​ന്ന​​ത്തി​ന്‍റെ എ​​ഴു​​ന്ന​​ള്ള​​ത്ത്. അ​​ന്ന​​ങ്ങ​​ള്‍, കോ​​ല​​ങ്ങ​​ള്‍, പൊ​​യ്യാ​​ന, സിം​​ഹം എ​​ന്നി​​വ​​യും എ​​ഴു​​ന്നെ​​ള്ളും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up