x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ടൂ​രി​ലെ വ​വ്വാ​ൽ താ​വ​ളം ഇ​ന്ന് പ​ഞ്ചാ​യ​ത്തിൽ യോ​ഗം ചേ​രും


Published: June 16, 2026 07:06 AM IST | Updated: June 16, 2026 07:06 AM IST

നീ​​ണ്ടൂ​​ർ: നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ക​​വ​​ല​​യി​​ലെ നി​​ർ​​മാ​​ണം നി​​ല​​ച്ച കെ​​ട്ടി​​ട​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മ​​ടി​​ച്ചി​​രി​​ക്കു​​ന്ന സം​​ഭ​​വ​​ത്തി​​ൽ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നും അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ഇ​​ന്നു യോ​​ഗം ചേ​​രു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​വി​​ത ജോ​​മോ​​ൻ അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന​​ത്ത് വീ​​ണ്ടും നി​​പ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​വ്വാ​​ലു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ഉ​​യ​​ർ​​ത്തു​​ന്ന ആ​​രോ​​ഗ്യ​ഭീ​​ഷ​​ണി ചൂ​​ണ്ടി​​ക്കാ​​ട്ടി ദീ​​പി​​ക ക​​ഴി​​ഞ്ഞ ദി​​വ​​സം വാ​​ർ​​ത്ത ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​ഞ്ചാ​​യ​​ത്ത് യോ​​ഗം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രും വ്യാ​​പാ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.

പ​​ത്തു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ഈ ​​കെ​​ട്ടി​​ടം വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​താ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​വി​​ത ജോ​​മോ​​ൻ പ​​റ​​ഞ്ഞു. വ​​വ്വാ​​ലു​​ക​​ളെ ഇ​​വി​​ടെ​നി​​ന്ന് തു​​ര​​ത്തു​​ന്ന​​തി​​നും ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​നും സാ​​ങ്കേ​​തി​​ക​​മാ​​യ ഒ​​ട്ടേ​​റെ ത​​ട​​സ​​ങ്ങ​​ളു​​ണ്ട്.

മു​​മ്പ് വ​​നം വ​​കു​​പ്പി​​നെ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​വ​​ർ വ​​വ്വാ​​ലു​​ക​​ളെ തു​​ര​​ത്താ​​ൻ ചി​​ല ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്നു ചേ​​രു​​ന്ന യോ​​ഗം പ്ര​​ശ്നം വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നും യോ​​ഗ​​ത്തി​​ൽ ഉ​​യ​​രു​​ന്ന പ്രാ​​യോ​​ഗി​​ക നി​​ർ​​ദേ​ശ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ച് വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ പ​​ഞ്ചാ​​യ​​ത്ത് സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പ്ര​​സി​​ഡ​ന്‍റ് പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ൽ വീ​ണ്ടും നി​​പ സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​വ്വാ​​ലു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ഉ​​യ​​ർ​​ത്തു​​ന്ന ഭീ​ഷ​ണി​യി​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​ണെ​​ണ് പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​യി​​ലെ എ​​ൽ​​ഡി​​എ​​ഫ് പാ​​ർ​​ല​​മെ​​ന്‍റ​റി പാ​​ർ​​ട്ടി നേ​​താ​​വ് തോ​​മ​​സ് കോ​​ട്ടൂ​​ർ പ​​റ​​ഞ്ഞു. വ​​ർ​​ഷ​​ങ്ങ​​ളാ​​യി നി​​ല​​നി​​ല്ക്കു​​ന്ന ഈ ​​പ്ര​​ശ്ന​​ത്തി​​ന് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് താ​​ൻ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​റ്റി​​ക്ക് ക​​ത്ത് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ്ര​​ശ്‌​​ന​​ത്തി​​ൽ മു​​ഖം നോ​​ക്കാ​​തെ ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് ന​​ല്ല തീ​​രു​​മാ​​നം എ​​ടു​​ത്താ​​ൽ പൂ​​ർ​​ണ പി​​ന്തു​​ന്ന ന​​ൽ​​കും.

വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന സെ​​ല്ലാ​​റി​​ന്‍റെ മേ​​ൽ​​ത്ത​​ട്ട് പൊ​​ളി​​ച്ചു ക​​ള​​ഞ്ഞ് മ​​ണ്ണ​​ടി​​ച്ച് നി​​ക​​ത്തി​യെ​​ടു​​ക്കു​​ക​​യാ​​യി​​രി​​ക്കും പ്രാ​​യോ​​ഗി​​കം. ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​ട​​പെ​​ട്ട് ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക ഒ​​ഴി​​വാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് തോ​​മ​​സ് കോ​​ട്ടൂ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : nattu vishesham Neendoor Bat Valley Panchayat

Recent News

Corehub Up