x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ക്ക​ട​വ് പാ​ലത്തിന് അവഗണന: പ്രതിഷേധം


Published: March 10, 2026 06:19 AM IST | Updated: March 10, 2026 06:19 AM IST

അ​യ​ര്‍ക്കു​ന്നം: പാ​റേ​ക്ക​ട​വ് പാ​ലം നി​ര്‍മാ​ണം 10 വ​ര്‍ഷ​മാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​തി​നും പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നം ത‌​ട​യു​ന്ന​തി​നു​മെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ള്‍. അ​യ​ര്‍ക്കു​ന്നം വി​ക​സ​നസ​മി​തി​യു​ടെ​യും ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ണി​തീ​രാ​ത്ത പാ​ല​ത്തി​നു സ​മീ​പം സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ര​ക്ഷോ​ഭം നാ​ട്ടു​കാ​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ രാ​ധാ​കൃ​ഷ്ണ​ന്‍ പ്ര​ക്ഷോ​ഭം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ 10 വ​ര്‍ഷം മു​ന്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​ന്നും പാ​തി​വ​ഴി​യി​ല്‍ നി​ല്‍ക്കു​ന്ന​ത് മ​ണ്ഡ​ല​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ക​സ​നസ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് വൈ​സ്പ്ര​സി​ഡ​ന്‍റും ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​യ്‌​സ് കൊ​റ്റ​ത്തി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജി നാ​ക​മ​റ്റം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി ക​രി​മ്പ​ന്നൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​സി. ഐ​പ്പ്, വാ​ര്‍ഡം​ഗം ആ​ലീ​സ് സി​ബി, പി.​കെ. സു​ധാ​ക​ര​ന്‍ നീ​റി​ക്കാ​ട്, ജാ​ഫ​ര്‍ പ​ണ​യി​ല്‍, മീ​ര പ്ര​ശാ​ന്ത്, ഏ​ബ്ര​ഹാം ഫി​ലി​പ്പ് കൊ​റ്റ​ത്തി​ല്‍, ജോ​സ് വാ​ത​ല്ലൂ​ര്‍, ബാ​ബു തോ​ട്ടം, സ​ജി പ​ന​ച്ചി​ക്ക​ല്‍, എം.​ജി. ഗോ​പാ​ല​ന്‍, ബേ​ബി മു​രി​ങ്ങ​യി​ല്‍, ശ്രീ​നി ആ​യാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Parakadava Bridge

Recent News

Corehub Up