x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളു​കാ​ര​നാ​യ ആ​സി​ഫ് ബു​ജേ​ലി​ന് മ​ല​യാ​ള​ത്തോ​ടും മ​മ​ത


Published: June 26, 2026 06:17 AM IST | Updated: June 26, 2026 06:17 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ന്‍ ആ​സി​ഫ് ബു​ജേ​ലി​നു ചി​ത്രം വ​ര​യ്ക്കാ​നാ​ണ് കൂ​ടു​ത​ല്‍ താ​ത്പ​ര്യം. മ​ല​യും പു​ഴ​യും സൂ​ര്യ​നും മ​ര​വു​മൊ​ക്കെ വ​ര​യ്ക്കു​ക​യും നി​റം പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും. മാ​തൃ​ഭാ​ഷ​യാ​യ നേ​പ്പാ​ളീയെപ്പോലെ മ​ല​യാ​ള​വും ആ​സി​ഫ് മ​നോ​ഹ​ര​മാ​യി സം​സാ​രി​ക്കും.

എ​വ​റ​സ്റ്റി​ന്‍റെ​യും ഗൗ​ത​മ​ബു​ദ്ധ​ന്‍റെ​യും നാ​ട്ടി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​യ ബ​ഹേ​ന്ദ്ര ബു​ജേ​ലി​ന്‍റെ​യും ഭാ​ര്യ ഗീതാ ബു​ജേ​ലി​ന്‍റെ​യും മ​ക​നാ​ണ് ആ​സി​ഫ് ബു​ജേ​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ​വ. എ​ല്‍​പി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ര്‍​ഥിയാണ് ആ സിഫ്. സ​ഹോ​ദ​രി അ​സ്മ ബു​ജേ​ല്‍ അ​ങ്ക​ണ​വാ​ടി വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്കു സ​മീ​പം പ​ന​യ​റ​ത്ത​ല​ക്കാ​വി​ലെ സ്വ​കാ​ര്യ കാ​ര്‍​ഷി​ക ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​സി​ഫി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ഫാ​മി​ല്‍ ത​ന്നെ​യാ​ണ് അ​വ​ര്‍ താ​മ​സി​ക്കു​ന്ന​തും. ക്ലാ​സി​ല്‍ കൂ​ട്ടു​കാ​രോ​ടും അ​ധ്യാ​പ​ക​രോ​ടു​മൊ​ക്കെ മ​ല​യാ​ള​ത്തി​ലാ​ണ് ആ​സി​ഫ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തെ​ങ്കി​ലും വീ​ട്ടി​ലെ സം​സാ​ര​ഭാ​ഷ നേ​പ്പാ​ളി​യാ​ണ്. സ്കൂ​ളി​ല്‍ വ​രാ​നും പ​ഠി​ക്കാ​നും കൂ​ട്ടു​കാ​രു​മാ​യി ക​ളി​ക്കാ​നു​മെ​ല്ലാം ഇ​ഷ്ട​മാ​ണെ​ന്ന് ആ​സി​ഫ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up