x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തി​യ ആ​ധാ​ര്‍ സേ​വാ കേ​ന്ദ്രം

വെബ് ഡെസ്ക്
Published: September 16, 2026 11:49 PM IST | Updated: September 16, 2026 11:49 PM IST

പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ആ​ധാ​ര്‍ സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

­­­പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ഇ​ല​ക്‌ട്രോ ണി​ക്‌​സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ യു​ണീ​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ആ​ധാ​ര്‍ സേ​വാ കേ​ന്ദ്രം (എ​എ​സ്‌​കെ) ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ മ​സ്ജി​ദ് റോ​ഡി​ലെ ന​സീ​ഹ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന് എ​തി​ര്‍​വ​ശ​മു​ള്ള അ​സ​നാ​ലി​യ​ത്ത് നേ​ഹ ബി​ല്‍​ഡിം​ഗി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തി​യ മാ​തൃ​ക​യി​ല്‍ യു​ഐ​ഡി എ​ഐ നേ​രി​ട്ട് ന​ട​ത്തു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​യും സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ​യും ആ​ധാ​ര്‍ സേ​വാ കേ​ന്ദ്ര​മാ​ണി​ത്. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം.

ജി​ല്ല​യി​ല്‍ ആ​ധാ​ര്‍ എ​ൻറോ​ള്‍​മെ​ന്‍റു​ക​ള്‍​ക്കും വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​ന്ന​തി​നു​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്ക് പ​രി​ഹ​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി പ​രി​ഹാ​ര സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​നും പു​തി​യ കേ​ന്ദ്ര​ത്തി​ലൂ​ടെ സാ​ധി​ക്കും. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഐ​ഡി​എ​ഐ തി​രു​വ​ന​ന്ത​പു​രം സ്റ്റേ​റ്റ് ഓ​ഫീ​സ് സെ​ക്‌ഷ­­­ന്‍ ഓ​ഫീ​സ​ര്‍ സോ​ഫ്ജി എ​സ്. ഭ​ദ്ര​ൻ, പ്രോ​ജ​ക്റ്റ് മാ​നേ​ജ​ര്‍ ഡി. ​ശി​വ​ന്‍, സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ അ​ജേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Aadhaar Seva Kendra Pathanamthitta

Recent News

Corehub Up