ജില്ലയുടെ വികസനം, സെൻസസ്, ആരോഗ്യ കാന്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ മലപ്പുറം പ്രസ് ക്ലബ് ഹാളിൽ മാധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്
മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾ, സെൻസസ്, ആരോഗ്യ കാന്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശയവിനിമയം നടത്തി. മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ പരിപാടിയിൽ ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന നിർദേശങ്ങൾ മാധ്യമ പ്രവർത്തകർ അവതരിപ്പിച്ചു
ജില്ലയിലെ മാധ്യമ സ്ഥാപനങ്ങളിലെ ന്യൂസ് എഡിറ്റർമാർ, ഡെസ്ക് ചീഫുമാർ, ബ്യൂറോ ചീഫുമാർ, ജില്ലാ ലേഖകർ എന്നിവർ പങ്കെടുത്തു. ജില്ലയുടെ വികസന പ്രവർത്തനങ്ങൾ, സെൻസസ്, ആരോഗ്യ മേഖലയിലെ വികസനങ്ങൾ, ടൂറിസം സാധ്യതകൾ, പൂർത്തിയാകാത്ത പദ്ധതികളുടെ പൂർത്തീകരണം, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദാലത്തുകൾ, ഗോത്രമേഖയിലെയും തീരദേശ മേഖലയിലെയും മലയോരമേഖലയിലെയും പ്രൾനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൻകിട വ്യവസായ സ്ഥാപനങ്ങളുടെയും അഭാവം തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ജില്ലയുടെ വികസന സാധ്യതകളും ചർച്ച ചെയ്തു.
മലപ്പുറം ജില്ലയുടെ വിസ്തൃതി, ജനസംഖ്യ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ പരിഗണിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് സഹായകമാകുന്നതോടൊപ്പം എല്ലാ മേഖലകളിലും വികസനം സാധ്യമാക്കും. ഇതിനെ പോസിറ്റീവ് ആയി കാണണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. വിവിധ ബോധവത്കരണ കാന്പയിനുകളിൽ മാധ്യമങ്ങളുടെ സഹകരണം കളക്ടർ അഭ്യർഥിച്ചു.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കമാർ, സെക്രട്ടറി വി.പി. നിസാർ, വൈസ് പ്രസിഡന്റ് നീതു തന്പി, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram