x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലുസം​ഭ​ര​ണ​ത്തി​ന് പു​തി​യ സം​വി​ധാ​നം ക​ണ്ടെ​ത്ത​ണം: പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍

വെബ് ഡെസ്ക്
Published: July 24, 2026 11:24 PM IST | Updated: July 24, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ നെ​ല്ലുസം​ഭ​ര​ണ​ത്തി​ന് പു​തി​യ സം​വി​ധാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍. വി​ള​വെ​ടു​ത്ത നെ​ല്ലു​ക​ള്‍ ആ​ഴ്ച​ക​ളോ​ളം പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ന്ന് ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ക​ണ​ക്കാ​ക്കി നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് പു​തി​യ സം​വി​ധാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന് പാ​ട​ശേ​ഖ​രസ​മി​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​ര​ണശേ​ഷി​യി​ല്ലാ​ത്ത​തും ക​രിം​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ മി​ല്ലു​ക​ള്‍​ക്കും നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ധാ​ന വി​ഷ​യം.

നി​ല​വാ​ര​മു​ള്ള നെ​ല്ലി​നുപോ​ലും വ​ന്‍​തോ​തി​ല്‍ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ധി​ക കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഴ്ച​ക​ളോ​ളം നെ​ല്ല് സം​ഭ​രി​ക്കാ​തി​രു​ന്നാ​ല്‍ വേ​ന​ല്‍​മ​ഴ​യോ കാ​ലാ​വ​സ്ഥാ വ്യതി​യാ​ന​മോ സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ക​ര്‍​ഷ​ക​ര്‍ കി​ഴി​വ് ന​ല്‍​കാ​ന്‍ ത​യാ​റാ​കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്ക് മി​ല്ലു​ട​മ​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

നെ​ല്ല് വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാറാ​കാ​ത്ത ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് നേ​രി​യ കി​ഴി​വി​ന് ചി​ല മി​ല്ലു​ട​മ​ക​ള്‍ എ​ടു​ക്കാ​ന്‍ ത​യാറാ​കു​ന്ന​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്നു. പാ​ഡി​മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ മി​ല്ലു​ട​മ​ക​ളു​ടെ വ​ല​യി​ല്‍ വീ​ഴു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം വ​ന്‍​തോ​തി​ലു​ള്ള ചൂ​ഷ​ണം സ​ഹി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ഒ​രു​സീ​സ​ണി​ല്‍ ഒ​രു മി​ല്ലി​ന് എ​ത്ര നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ആ​വ​ശ്യ​മാ​യ സം​ഭ​ര​ണ ശാ​ല​ക​ളു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടു വേ​ണം സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ മി​ല്ലു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍.

ക​ടം​വാ​ങ്ങി​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് പ​ണം ല​ഭി​ക്കാ​ത്താ​തു മൂ​ലം അ​ധി​ക നെ​ല്ല് ന​ല്‍​കു​ന്ന​ത് പോ​ലെ പ​തി​നാ​യി​ര ക​ണ​ക്കി​ന് രൂ​പ അ​ധി​ക പ​ലി​ശ​യാ​യും ന​ല്‍​കേ​ണ്ടി വ​രു​ന്നു.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍​ക്ക് അ​റു​തി വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഭീ​മ​മാ​യ തു​ക മു​ട​ക്കി കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​മ​യ ബ​ന്ധി​ത​മാ​യി ഉ​ത്പ​ന്ന​ത്തി​ന് വി​ല ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ് പാ​ട​ശേ​ഖ​രസ​മ​തി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews paddy procurement:

Recent News

Corehub Up