തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്രം ഏജന്റിനു പരിക്കേറ്റു. മണ്ണന്തല സൂര്യാ നഗറിൽവച്ചാണു മണ്ണന്തല അശ്വതി ഭവനിൽ വിജയന് (തന്പി - 70) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പന്നിയുടെ കുത്തേറ്റ് കാലൊടിഞ്ഞ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല ഗവ. പ്രസിനു സമീപത്തും സ്റ്റേഡിയം പരിസരത്തും കൈരളി നഗർ മേഖലയിലും കാട്ടുപന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. കാട്ടുപന്നി ശല്യം പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu vishesham Newspaper agent wild boar attack