ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആയൂർവേദ ദിനാഘോഷം നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കുമരകം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആയുർവേദ ആരോഗ്യ സ്ഥാപനങ്ങൾ ആയൂർവേദ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.കുമരകം സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടികൾ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അധ്യക്ഷത വഹിച്ചു. വൈക്കം ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.അരുൺകുമാർ ആയുർവേദ ദിന സന്ദേശവും നൽകി. ഡോ. ദർശന ആർ. നായർ, സലിമ ശിവാത്മജൻ, ബ്ലോക്ക് പഞ്ചായത്തഗം അലൻ കുര്യാക്കാേസ് മാത്യു എന്നിവർ പ്രസംഗിച്ചു.മെഡിക്കൽ ക്യാമ്പുകൾ, നേത്രരോഗ നിർണ്ണയം, മെമ്മറി സ്ക്രീനിംഗ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.