മലബാര്‍ പറക്കും തവള.
കുറുവ: പശ്ചിമ ഘട്ടങ്ങളിലും സമീപപ്രദേശങ്ങളിലും മഴക്കാടുകളിലും കാണുന്ന മലബാര്‍ പറക്കും തവളയെ കുറുവയില്‍ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഇവ റെഡ് ഡാറ്റ ബുക്കില്‍ ഇടംപിടിച്ച തവളയാണ്. ഈ തവളക്ക് ഇളിത്തേമ്പന്‍ തവള പശ്ചിമഘട്ട മഴക്കാടുകളിലെയും പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള നിത്യ/അര്‍ദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണപ്പെടുന്ന പറക്കും തവളയാണിത്.
ഇളിത്തേമ്പന്‍ തവള, പച്ചത്തവള, പച്ചിലപ്പാറാന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മലബാര്‍ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. മരങ്ങളില്‍നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപറക്കാനുള്ള കഴിവ് ഇവക്കുണ്ട്. 15 മീറ്റര്‍ ദൂരം വരെ ഇവര്‍ ഇത്തരത്തില്‍ വായുവിലൂടെ തെന്നി നീങ്ങും.
കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേര്‍ത്ത സ്തരവും (പാട) വിരലുകള്‍ക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടര്‍ത്തി കൈകാലുകള്‍ നീട്ടിയാണ് ഇതുസാധ്യമാകുന്നത്. പൊതുവെ പകല്‍സമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് ഇവയുടെ രീതി.
Tags : Nattuvishesham DistrictNews DeepikaNews flying frog