പ്രതീകാത്മക ചിത്രം
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാളെ രാവിലെ 10മുതല്‍ രണ്ടു വരെ സൗഖ്യാനുഗ്രഹ കണ്വെന്ഷന് സംഘടിപ്പിക്കും. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, വിശുദ്ധ കുര്‍ബാന, കുരിശിന്റെ തിരുശേഷിപ്പ് വണക്ക പ്രാര്‍ഥന, വിശുദ്ധ സെബസത്യാനോസിന്റെ നൊവേന എന്നി ശുശ്രൂഷകള്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും.
ദിവ്യകാരുണ്യാഗ്നി കൺവെൻഷൻ
അയർക്കുന്നം:ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ ഫാ. ജോർജ് നുഴായിത്തടം നയിക്കുന്ന ദിവ്യകാരുണ്യാഗ്നി കൺവെൻഷൻ നാളെ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിക്കും.വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 11.15ന് വിശുദ്ധ കുർബാന, കൈവെപ്പ് ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ധ്യാനം നാളെ
പാമ്പാടി: മാർ കുറിയാക്കോസ് ദയറായിൽ 10.30ന് ധ്യാനം ഫാ ജിബിൻ ജയിംസ് (തുമ്പമൺ ഭദ്രാസനം), മധ്യസ്ഥപ്രാർത്ഥന, കഞ്ഞി നേർച്ച എന്നിവ നടത്തപെടും.