അപ്പന്‍കാപ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാളകള്ക്കൊപ്പം പ്രിയങ്ക ഗാന്ധി.
എടക്കര: മുണ്ടേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എംപി. ചോക്കാട് കോട്ടപ്പുഴ മലവെള്ളപ്പാച്ചിലില്‍ മരണപ്പെട്ട സജിതയുടെ അപ്പന്‍കാപ്പ് ഊരിലെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് വഴിയോരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് പ്രിയങ്ക ഗാന്ധി എംപി വാഹനത്തില്‍നിന്ന് ഇറങ്ങിയത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കനാലിന് സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തിയാണ് തൊഴിലാളികള്‍ ചെയ്തിരുന്നത്. തൊഴിലാളികളോട് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും അവരോട് കുശലം പറഞ്ഞും ഫോട്ടോ എടുത്തുമാണ് പ്രിയങ്ക ഗാന്ധി അപ്പന്കാപ്പിലേക്ക് യാത്ര തുടര്‍ന്നത്.
Tags : Nattuvishesham DistrictNews DeepikaNews Priyanka Gandhi