കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ കുറുടമ്പാളയം പഞ്ചായത്തിന് കീഴിലുള്ള കതിര് നായ്ക്കൻപാളയം ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. ചൊവ്വാഴ്ച രാത്രി ജനവാസമേഖലയിലേക്ക് എത്തിയ ഒറ്റയാൻ പൂങ്കൊടി എന്നയാളുടെ വീടാണ് ആക്രമിച്ചത്.
വീടിന്റെ ചുമരുകൾക്കും മേൽക്കൂരയ്ക്കും ഗേറ്റിനും കേടുപാടുകൾ വരുത്തിയ ആന, വീട്ടിൽ സൂക്ഷിച്ചിരുന്ന റേഷൻ അരി ഭക്ഷിക്കുകയും ചിതറിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസമേഖലകളിലേക്ക് കാട്ടാനകൾ കടന്നുകയറുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
Tags : The elephant, which damaged the house, also ate the ration rice. Nattuvishesham DistrictNews