x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ട്ട​നു​യ​ർ​ന്നു, വി​ല്വ​മ​ല​യി​ൽ ഇ​നി നാ​ട​കദി​ന​ങ്ങ​ൾ

വെബ്ഡെസ്ക്
Published: November 12, 2026 07:27 AM IST | Updated: November 12, 2026 07:27 AM IST

‘വി​ല്വ​ധ്വ​നി 2026’ സാ​ഹി​ത്യ​കാ​ര​ൻ കെ. ​വി . അ​ഷ്ട​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല ഗ്രാ​മീ​ണവാ​യ​ന​ശാ​ല​യു​ടെ വാ​ർഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വികെഎ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല ഹാ​ളി​ൽ ‘വി​ല്വ​ധ്വ​നി 2026’ന് ​തി​ര​ശീ​ല ഉ​യ​ർ​ന്നു. ഇ​ന്ന​ലെ വാ​യ​ന​ശാ​ല​യി​ലെ ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പാ​വ​ക്കൂ​ത്ത് എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യം അ​ര​ങ്ങി​ലെ​ത്തി​യ​ത്.

വാ​ർ​ഷി​കാഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നടന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ കെ.​വി. അ​ഷ്ട​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു . വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.പി. ഉ​മാ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ധ​ർ​മ​രാ​ജ് അ​ടാ​ട്ട് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.ആ​ർ. പ്ര​ദീ​പ് എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​യി.

വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ബാ​ബു പ​ര​ശു​റാം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണപ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷീ​ല പ​ണി​ക്ക​ർ, എ​ഴു​ത്തു​കാ​രാ​യ മാ​ന​സി, അ​രു​ൺ എ​ഴു​ത്ത​ച്ഛ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​ടി.​ജ​യ​ന്തി, ബേ​ബി ര​ജി​ത, എ​ൻ. രാം​കു​മാ​ർ, പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ഗി​രീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ ആ​ദ​രി​ച്ചു.

ഇ​ന്ന് ഹ​രി​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഭി​ജ്ഞാ​ന​ശാ​കു​ന്ത​ളം, നാ​ളെ ഏഴിന് ​ജ്യോ​തി കൃ​ഷ്ണ​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ജ്വാ​ല, 7.40ന് ​നാ​ട്ട​കം ക​ലാസാം​സ്കാ​രി​ക വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന റേ​ഡി​യോ നാ​ട​കം മ​ഴ ന​ന​ഞ്ഞെ​ത്തി​യ അ​ഥി​തി, 14ന് ​വൈ​കീ​ട്ട് 7-10ന് ​വേ​ണു പി ​നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ലി, 15ന് ​സു​രേ​ഷ് ബാ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ വെ​യി​ലാ​റും നേ​രം, 16ന് ​വൈ​കീ​ട്ട് ഏഴിന് ​കെ. ഗോ​പ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ധി വൃ​ക്ഷ​ത്ത​ണ​ലി​ൽ എട്ടിന് ​ഗി​രി​ഷ് രാ​ധാ​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഏ​ക പാ​ത്ര നാ​ട​കം ചാ​പ്പ എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തു​ക.

17ന് ​വൈ​കീ​ട്ട് അഞ്ചിന് ​സ​മാ​പ​ന സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​പി. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഗ​സ​ൽ സ​ന്ധ്യ​യും ഉ​ണ്ടാ​കും.

Tags : The curtain rises at Vilvamala Nattuvishesham DistrictNews

Recent News

Corehub Up