തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ അമല ആശുപത്രിക്ക് മുൻപിൽ വച്ച് കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചപ്പോൾ.
അമലനഗർ: തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ അമല ആശുപത്രിക്ക് മുൻപിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെയായിരുന്നു അപകടം.
തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോവുകയായിരുന്ന നിലമ്പൂർ ഡിപ്പോയുടെ കെഎസ്ആർടിസി ബസ് ബ്രേക്ക് ചവിട്ടിയപ്പോൾ ബസിന്റെ പിന്നാലെ വന്ന കാറാണ് ബസിന് പിന്നിൽ ഇടിച്ചത്.
ആർക്കും പരിക്കില്ലെങ്കിലും അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
തിരക്കേറിയ സംസ്ഥാനപാതയിൽ വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതം തടസപ്പെട്ടു.
Tags : KSRTC bus Nattuvishesham DistrictNews