x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്‌​നാ​നാ​യ കോ​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: September 24, 2026 12:52 AM IST | Updated: September 24, 2026 12:52 AM IST

ക്‌​നാ​നാ​യ മ​ള്‍​ട്ടി സ്റ്റേ​റ്റ് കോഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ 14-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ബി​നോ​യി ഇ​ട​യാ​ടി​യി​ല്‍ പ്ര​സം​ഗി​ക്കു​ന്നു.

കോ​ട്ട​യം: ക്‌​നാ​നാ​യ മ​ള്‍​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ 14-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ചേ​ര്‍​പ്പു​ങ്ക​ല്‍ മു​ത്തോ​ല​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ക്‌​നാ​നാ​യ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​നോ​യി ഇ​ട​യാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി​ല്‍​മോ​ന്‍ മ​ഠ​ത്തി​ല്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി​ല്‍, തോ​മ​സ് പീ​ടി​ക​യി​ല്‍, സൈ​മ​ണ്‍ മ​ണ​പ്പ​ള്ളി​ല്‍, ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മാ​ത്യു പി.​കെ. പാ​ണ്ട​വ​ത്ത്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​സ് പി. ​ജോ​ര്‍​ജ് പാ​റ​ടി​യി​ല്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍( ഓ​പ്പ​റേ​ഷ​ന്‍​സ്) എ​ബി ഏ​ലി​യാ​സ്, ഓ​ഡി​റ്റ​ര്‍ ബി​നു ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2025-’26 വ​ര്‍​ഷ​ കാ​ല​യ​ള​വി​ല്‍ സൊ​സൈ​റ്റി​യു​ടെ മൊ​ത്തം ബി​സി​ന​സ് 300 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ഇ​ടു​ക്കി ജി​ല്ല​യി​ലും വ​യ​നാ​ട് ജി​ല്ല​യി​ലും പു​തി​യ ബി​സി​ന​സ് സെ​ന്‍റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.
കെ.​എം. ജോ​സ് കാ​ട്ടാ​ത്ത് മെ​മ്മോ​റി​യ​ല്‍ ബെ​സ്റ്റ് എം​പ്ലോ​യി അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ ഉ​ഴ​വൂ​ര്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ അ​നി​ല്‍ പി. ​മാ​ണി​യെ ആ​ദ​രി​ച്ചു.
ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ടോ​മി കൊ​ച്ചാ​ന​യി​ല്‍, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ല്‍, തോ​മ​സ് മു​ള​ക്ക​ല്‍, ഡോ. ​ലൂ​ക്കോ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ബേ​ബി മു​ള​വേ​ലി​പ്പു​റ​ത്ത്, ജയിം​സ് മ​ലേ​പ്പ​റ​മ്പി​ല്‍, സൈ​മ​ണ്‍ പാ​ഴു​ക്കു​ന്നേ​ല്‍, ഷോ​ണി പു​ത്തൂ​ര്‍, ജോ​ണി ക​ണ്ടാ​ര​പ്പ​ള്ളി​ല്‍, മേ​ഴ്‌​സി മാ​ത്യു പാ​ല​ച്ചു​വ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up