x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി

വെബ് ഡെസ്ക്
Published: September 24, 2026 12:58 AM IST | Updated: September 24, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​ന്ന​മ​ണ്ണ (വാ​ർ​ഡ് നാ​ല്), വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ടാ​യ (വാ​ർ​ഡ് മൂ​ന്ന്), താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്ക​ൽ (വാ​ർ​ഡ് ഒ​ന്ന്), കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​റൂ​ർ (വാ​ർ​ഡ് 12) എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​വാ​ർ​ഡു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 28ന് ​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ള​ക്‌ട​ർ അ​റി​യി​ച്ചു.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വോ​ട്ടിം​ഗി​ന്‍റെ ത​ലേദി​വ​സ​മാ​യ 27നും ​​അ​വ​ധി​യാ​യി​രി​ക്കും.

താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​നാ​ളൂ​ർ എ​സ്എം​യു​പി സ്കൂ​ളി​ന് വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ 29നും ​പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​യ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മാ​നു​സൃ​ത ക​ന്പ​നി​ക​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി സ്വ​ന്തം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ പോ​യി​വ​രു​ന്ന​തി​ന് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ അ​നു​മ​തി ന​ൽ​ക​ണം. ഇ​തി​നാ​യി വോ​ട്ട​റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം. എ​ന്നാ​ൽ പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്‌ട​ർ അ​റി​യി​ച്ചു.

മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​ന്ന​മ​ണ്ണ (വാ​ർ​ഡ് നാ​ല്), താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്ക​ൽ (വാ​ർ​ഡ് ഒ​ന്ന്), വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ടാ​യ (വാ​ർ​ഡ് മൂ​ന്ന്), കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​റൂ​ർ (വാ​ർ​ഡ് 12) എ​ന്നി​വി​ട​ങ്ങ​ളി​ൽ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​വാ​ർ​ഡു​ക​ളു​ടെ പ​രി​ധി​ക്കു​ള്ളി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കും വ​രെ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

26ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന 28ന് ​വൈ​കു​ന്നേ​രം ആ​റ് വ​രെ​യും വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ 29നും ​മ​ദ്യ​നി​രോ​ധ​നം ബാ​ധ​ക​മാ​യി​രി​ക്കും. നി​രോ​ധ​ന ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ മ​ല​പ്പു​റം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews By-election

Recent News

Corehub Up