x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സി​ന് മി​ക​വി​ന്‍റെ അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: September 24, 2026 12:41 AM IST | Updated: September 24, 2026 12:41 AM IST

ഭാ​​ര​​ത് സ്‌​​കൗ​​ട്ട്‌​​സ് ആ​​ന്‍​ഡ് ഗൈ​​ഡ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ൻ​ഡ​റി ചീ​​ഫ് മി​​നി​​സ്റ്റ​​ര്‍ ഷീ​​ല്‍​ഡ് കോ​​മ്പ​​റ്റീ​​ഷ​​നി​​ല്‍ സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ മാ​

മാ​​ന്നാ​​നം: ഭാ​​ര​​ത് സ്‌​​കൗ​​ട്ട്‌​​സ് ആ​​ന്‍​ഡ് ഗൈ​​ഡ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ന് വേ​​ണ്ടി ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല ചീ​​ഫ് മി​​നി​​സ്റ്റേ​​ഴ്‌​​സ് ഷീ​​ല്‍​ഡ് കോ​​മ്പ​​റ്റീ​​ഷ​​നി​​ല്‍ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​റി സ്‌​​കൂ​​ള്‍ ഗൈ​​ഡ്സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. നി​​യ​​മ​​സ​​ഭാ ഹാ​​ളി​​ല്‍ ന‌‌‌​ട​ന്ന ച​ട​ങ്ങി​ൽ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ പു​​ര​​സ്‌​​കാ​​രം സ​മ്മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ​മ​​ന്ത്രി എം.​​ഷം​​സു​​ദ്ദീ​​ൻ അ​ധ്യ​ക്ഷ​നാ​യി.

ഗൈ​​ഡ്സ് ക്യാ​​പ്റ്റ​​ന്‍ ഡോ. ​​മി​​നി​​മോ​​ള്‍ കു​​ര്യ​​ന്‍, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​ൽ ഫാ. ​​പി.​​ജെ. ജോ​​സ​​ഫ് സ്‌​​കൗ​​ട്ട് മാ​​സ്റ്റ​​ര്‍ എ​​ബി​​ന്‍ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, ഗൈ​​ഡ്സ് അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ പു​​ര​​സ്‌​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews excellence.

Recent News

Corehub Up