മഴ ചിത്രം
പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും എട്ട് വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ ഉത്തരവായി.
അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ 2005 ദുരന്ത നിവാരണ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
Tags : NattuVishasham DistrictNews