ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നൈറ്റ് സീറോ കാർബൺ പദ്ധതി
ചിറ്റൂർ: ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നൈറ്റ് സീറോ കാർബൺ പദ്ധതിക്കു തുടക്കം. പ്രവർത്തന രൂപീകരണയോഗവും ബോധവത്കരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിനു ഉദ്ഘാടനം ചെയ്തു. സ്കൂൾ സൂപ്രണ്ട് പി.എസ്. ലിബുകുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ ഷിജു ആർ. പുത്തൻവീട്ടിൽ, പ്രഫ.ബി.എം. മുസ്തഫ, ഡോ.സി.എച്ച്. ഹനീഷ് മുഹമ്മദ്, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത് ധനുഷ്, പിടിഎ വൈസ് പ്രസിഡന്റ് മുരളീധരൻ, ഗോപി പള്ളത്താംപ്പുള്ളി, ആർ. ഷിജു എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ നടപ്പിലാക്കാവുന്ന ഹരിതപ്രവർത്തനങ്ങൾ എന്നിവ ചർച്ച വിഷയങ്ങളായി.
Tags : Nattuvishesham Districtnews Night Zero