x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​രി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​നം: പ്രി​യ​ങ്ക ഗാ​ന്ധി കേ​ന്ദ്രമ​ന്ത്രി​യെ കാ​ണും


Published: June 28, 2026 05:47 AM IST | Updated: June 28, 2026 05:47 AM IST

നി​ല​ന്പൂ​ർ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, ജോ​ഷ്വാ കോ​ശി എ​ന്നി​വ​ർ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​മാ​യി ച​ർ​ച്ച

നി​ല​മ്പൂർ: നി​ല​മ്പൂർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത​യു​ടെ വി​കസ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ​ഗാ​ന്ധി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ സ​ന്ദ​ർ​ശി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ പ്രി​യ​ങ്കാ​ഗാ​ന്ധി നി​ല​ന്പൂ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ച് പു​തി​യ മെ​മു റാ​ക്കു​ക​ൾ ഇ​തു​വ​രെ​യും അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ കാ​ണാ​നു​ള്ള തീ​രു​മാ​നം.

ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന റ​വ​ന്യു മ​ന്ത്രി എപി അ​നി​ൽ​കു​മാ​ർ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, പ്രി​യ​ങ്ക ​ഗാ​ന്ധി​യു​ടെ പ്ര​തി​നി​ധി ജോ​ഷ്വാ കോ​ശി തു​ട​ങ്ങി​യ​വ​ർ എം​പി​യെ സ​ന്ദ​ർ​ശി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ കാ​ണാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മെ​മു റാ​ക്കു​ക​ൾ അ​നു​വ​ദി​ച്ചു​കി​ട്ടു​ന്ന​തി​ലൂ​ടെ പാ​ല​ക്കാ​ട് പ​ണി പൂ​ർ​ത്തി​യാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന 16 കോ​ച്ച് മെ​മു​വി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് ഷെ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി നി​ല​ന്പൂ​രി​ൽനി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കും പാ​ല​ക്കാ​ട്ടേ​ക്കും കൂ​ടു​ത​ൽ മെ​മു സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​നാ​കും.

നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ റീ​മോ​ഡ​ലിം​ഗി​നും വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​ന്പൂ​രി​ലേ​ക്ക് നീ​ട്ടാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് എം​പി സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. 30ന് ​രാ​വി​ലെ 11ന് ​റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ല​ന്പൂ​രി​ൽനി​ന്ന് സാ​ധ​ന​ങ്ങ​ൾ അ​യയ്​ക്കാ​നും നി​ല​ന്പൂ​രി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ഉ​ദേ​ശി​ക്കു​ന്ന​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്നു​ണ്ട്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ശ്ര​മ​മു​ണ്ട്.

ന​ല്ല നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്ന നി​ല​ന്പൂ​രി​ലെ പാ​ഴ്സ​ൽ ഓ​ഫീ​സ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം.
പാ​ഴ്സ​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ​ർ​വീ​സി​ൽനി​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up