x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തൂ​രി​ൽ കു​ടി​വെ​ള്ള​മി​ല്ല; വീ​ട്ട​മ്മ​മാ​ർ കാ​ലി​ക്കുട​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ​

വെബ് ഡെസ്ക്
Published: September 26, 2026 03:05 AM IST | Updated: September 26, 2026 03:05 AM IST

പുതൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാരുമായി പഞ്ചായത്ത് പ്രസിഡന്‍റ് സി. തങ്കവേലു ചർച്ച നടത്തുന്നു.

അ​ഗ​ളി:​ അ​ട്ട​പ്പാ​ടി പു​തൂ​രി​ൽ എ​ട്ടുദി​വ​സ​മാ​യി 700 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മി​ല്ല.

​ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ലി​കു​ട​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.​ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. 25 എ​ച്ച്പി​യു​ടെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

മോ​ട്ടോ​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്.​ പു​തി​യ മോ​ട്ടോ​ർ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​ക്കാ​നാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

ഇ​ന്ന​ലെ ര​ണ്ട് ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​യി കു​ടി​വെ​ള്ളവി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ പു​തൂ​ർപ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി.

Tags : NattuVishesham.DistricteNews

Recent News

Corehub Up