x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല

വെബ് ഡെസ്ക്
Published: October 26, 2026 12:56 AM IST | Updated: October 26, 2026 12:56 AM IST

തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ഡി​ടി​പി​സി നി​ർ​മി​ച്ചി​രി​ക്കു​ന്ന വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം.

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് പൂ​ട്ടു വീ​ണി​ട്ട് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കും പാ​റേ​മാ​വ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു​മി​ട​യി​ൽ തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ഡി​ടി​പി​സി നി​ർ​മി​ച്ചി​രി​ക്കു​ന്ന വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​മാ​ണ് പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ചെ​റു​തോ​ണി​യി​ൽ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ക​രു​ത്തേ​കേ​ണ്ടി​യി​രു​ന്ന സ്ഥാ​പ​നം ഇ​ന്നു നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ ഒ​രു ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട​ത് ഒ​ന്പ​തു ല​ക്ഷം രൂ​പ​യു​ടെ ക​രാ​റി​ൽ ഏ​റ്റെ​ടു​ത്ത് ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​യി​രു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​താ സം​രം​ഭ​ക​യു​ടെ ക​രാ​ർ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യെ​ന്നാ​ണ്ആ​രോ​പ​ണം.

വ്യ​ക്തി​പ​ര​മാ​യ വി​യോ​ജി​പ്പാ​ണ് ന​ട​പ​ടി​ക്കു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​ന​ട​പ​ടി​ക​ളും കോ​ട​തി ഉ​ത്ത​ര​വും കാ​ര​ണം ഹോ​ട്ട​ൽ വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്കം നീ​ണ്ടു​പോ​കു​ക​യാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് വാ​ഹ​ന​ങ്ങ​ൾ​പാ​ർ​ക്ക് ചെ​യ്യാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്. എ​ന്നാ​ൽ, ഡി​ടി​പി​സി​യു​ടെ ഈ ​വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മാ​ണ് ഏ​റെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ പാ​ർ​ക്ക് ചെ​യ്യാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി​കാ​ല ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സം​വി​ധാ​ന​മാ​യി ഇ​തി​നെ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ഹോ​ട്ട​ൽ അ​ട​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ച്ചു.

കെ​ട്ടി​ടം ന​ശി​ക്കു​ക​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​ന് മു​മ്പ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഹോ​ട്ട​ൽ തു​റ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up