x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​വും തൂ​ഫാ​ൻ ക​മാ​ൻ​ഡോ മെ​ഗാ വാ​ക്ക​ത്ത​ണും

വെബ് ഡെസ്ക്
Published: September 25, 2026 12:20 AM IST | Updated: September 25, 2026 12:20 AM IST

നെ​ടു​മു​ടി എ​ൻ. എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ന​ട​ന്ന എ​ൻ​എ​സ്എ​സ് ആ​ല​പ്പു​ഴ ക്ല​സ്റ്റ​ർ-ത​ല പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​ങ്ക​രി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മു​ടി എ​ൻ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൂ​ഫാ​ൻ ക​മാ​ൻ​ഡോ മെ​ഗാ വാ​ക്ക​ത്തോ​ണും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ക്ല​സ്റ്റ​ർ ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​കെ. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​

നെ​ടു​മു​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ. ​രാ​ജേ​ഷ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ തൂ​ഫാ​ൻ ക​മാ​ൻ​ഡോ തൊ​പ്പി​ക​ൾ അ​ണി​യി​ച്ചു. സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്ന മെ​ഗാ വാ​ക്ക​ത്തൺ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up