x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സു​മാ​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍


Published: May 18, 2026 01:00 AM IST | Updated: May 18, 2026 01:00 AM IST

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്സു​മാ​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. ആ​രോ​ഗ്യ വ​കു​പ്പി​ല്‍ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ്-2 റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ര​ണ്ട​ര​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ഒ​ഴി​വു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. 217 പേ​രു​ള്ള ജി​ല്ലാ റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​തു​വ​രെ അ​ഡൈ്വ​സ് മെ​മ്മോ ല​ഭി​ച്ച​ത് 31 പേ​ര്‍​ക്ക് മാ​ത്രം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നാ​ല് ഒ​ഴി​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യും അ​ല്ലാ​തെ​യും വ​ന്‍​തോ​തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ് ലി​സ്റ്റ് നി​യ​മ​നം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച കാ​ത്ത്‌ലാ​ബും ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ആ ​കെ​ട്ടി​ടം ഇ​നി​യും തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 28 ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസി​ന്‍റെ ശു​പാ​ര്‍​ശ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് 10 ആ​ക്കി ചു​രു​ക്കി​യാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്ക് അ​യ​ച്ച​ത്.

പി​ണ​റാ​യി സൂ​പ്പ​ര്‍ സ്പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​ക്ക് 24 ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ശു​പാ​ര്‍​ശ​യ്ക്കും ഇ​തു​വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ ത​യാ​റാ​ക​ണം

ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര​ർ​ധി​ക്കു​മ്പോ​ഴും ആ ​അ​നു​പാ​ത​ത്തി​ല്‍ ന​ഴ്സ് ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി.

ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 150 ത​സ്തി​ക സൃ​ഷ്ടി​ച്ച​പ്പോ​ള്‍ ജി​ല്ല​യ്ക്ക് ല​ഭി​ച്ച​ത് അ​ഞ്ചെ​ണ്ണം. ഗ്രേ​ഡ് 2-ല്‍ ​നി​ന്ന് ഗ്രേ​ഡ് 1-ലേ​ക്ക് സം​സ്ഥാ​ന​ത്ത് 200 സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ആ​കെ ര​ണ്ടു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​തി​ന്‍റെ ഗു​ണം ല​ഭി​ച്ച​ത്.

നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ ഉ​ട​ന്‍ പി​എ​സ്‌​സി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ പു​തു​താ​യി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഈ ​റാ​ങ്ക് ലി​സ്റ്റും ഫ​ല​മി​ല്ലാ​തെ കാ​ല​ഹ​ര​ണ​പ്പെ​ടു​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Tags : Nurses nattuvishesham local news

Recent News

Corehub Up