ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ വാണിജ്യ ഭവനില്‍ നടന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് യുകെയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ പ്രകാരം യുകെയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു. ഇതോടെ ഈ കരാര്‍ പ്രകാരം യുകെയിലേക്ക് ആദ്യമായി ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ജ്വല്ലറികളില്‍ ഒന്നായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാറി.
കമ്പനിയുടെ അന്താരാഷ്ട്ര വളര്‍ച്ചയിലും ഇന്ത്യയുടെ ആഭരണ കയറ്റുമതി മേഖലയിലും ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറോണ്‍, കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നോര്‍ത്ത് ഇന്ത്യ റീജണല്‍ ഹെഡ് എന്‍.കെ. മുഹമ്മദ് ജിഷാദ്, ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യന്‍ ആഭരണ വ്യവസായത്തിന് പുതിയ അവസരങ്ങള്‍ തുറക്കാനും ഇന്ത്യ-യുകെ വ്യാപാര കരാര്‍ സഹായിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
Tags : Nattuvishesham District News