x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യാ​​യ​​ദീ​​പം വി​​ന്‍​സെ​​ന്‍​ഷ്യ​​ന്‍ ലീ​​ഗ​​ല്‍ എ​​യ്ഡ് സെ​ന്‍റ​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 01:25 AM IST | Updated: September 30, 2026 01:25 AM IST

‘ന്യാ​​യ​ദീ​​പം ’ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ലെ നി​​ര്‍​ധ​​ന​​രും നി​​യ​​മ​​സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​യ​​വ​​രു​​മാ​​യ​​വ​​ര്‍​ക്ക് സൗ​​ജ​​ന്യ നി​​യ​​മ​​സ​​ഹാ​​യ​​വും മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​വും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി വി​​ന്‍​സെ​​ന്‍​ഷ്യ​​ന്‍ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ‘ന്യാ​​യ​​ദീ​​പം’ വി​​ന്‍​സെ​​ന്‍​ഷ്യ​​ന്‍ ലീ​​ഗ​​ല്‍ എ​​യ്ഡ് സെ​​ന്‍റ​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു.

നി​​യ​​മോ​​പ​​ദേ​​ശം, കോ​​ട​​തി കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം, സ​​ര്‍​ക്കാ​​ര്‍ റ​​വ​​ന്യു വ​​കു​​പ്പു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ള്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള സ​​ഹാ​​യം, ആ​​വ​​ശ്യ​​മാ​​യ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ളി​​ലെ ഏ​​കോ​​പ​​നം എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന സേ​​വ​​ന​​ങ്ങ​​ള്‍.

നി​​യ​​മ​​ബോ​​ധ​​വ​​ത്ക​​ര​​ണ ക്യാ​​മ്പു​​ക​​ളും മ​​ധ്യ​​സ്ഥ സേ​​വ​​ന​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കും.​കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും ഔ​​ദ്യോ​​ഗി​​ക ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കേ​​ന്ദ്ര​​ത്തി​​ന്‍റെ ചീ​​ഫ് ലീ​​ഗ​​ല്‍ കൗ​​ണ്‍​സി​​ലാ​​യി ഷീ​​ലാ തോ​​മ​​സി​​നെ​​യും അ​​സോ​​സി​​യേ​​റ്റ് ലീ​​ഗ​​ല്‍ കൗ​​ണ്‍​സി​​ലാ​​യി ഫാ. ​​സോ​​നു ക​​ണ്ണ​​ന്‍​കു​​ള​​ത്തെ​​യും നി​​യ​​മി​​ച്ചു.

നി​​യ​​മ​​ന ഉ​​ത്ത​​ര​​വു​​ക​​ള്‍ വി​​ന്‍​സെ​​ന്‍​ഷ്യ​​ന്‍ സ​​ഭ​​യു​​ടെ സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തു​​ണ്ട​​ത്തി​​ക്കുന്നേ​​ല്‍ കൈ​​മാ​​റി. കോ​​ട്ട​​യം ചൂ​​ട്ടു​​വേ​​ലി​​യി​​ലു​​ള്ള വി​​ന്‍​സെ​​ന്‍​ഷ്യ​​ന്‍ പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഹൗ​​സി​​ല്‍ എ​​ല്ലാ ശ​​നി​​യാ​​ഴ്ച​​ക​​ളി​​ലും പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ല്‍ സൗ​​ജ​​ന്യ നി​​യ​​മ​​സേ​​വ​​നം ല​​ഭ്യ​​മാ​​കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up