x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി ഒ.​ആ​ർ. കേ​ളു


Published: March 19, 2026 08:18 AM IST | Updated: March 19, 2026 08:18 AM IST

മാ​ന​ന്ത​വാ​ടി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി ആ​ദ്യ​മെ​ത്തി​യ​ത് ത​ല​പ്പു​ഴ പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​നാ​ണ്. പി​ന്നീ​ട് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളേ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളേ​യും ക​ണ്ടു. തു​ട​ർ​ന്ന് കാ​ട്ടേ​രി​ക്കു​ന്ന് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ശേ​ഷം ചു​ങ്കം മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളേ​യും പ്ര​ദേ​ശ​ത്തെ പൗ​ര​പ്ര​മു​ഖ​രേ​യും ക​ണ്ടു.

ചു​വ​രെ​ഴു​ത്തും ബാ​ന​ർ ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ ദി​വ​സം വി​പു​ല​മാ​യ രീ​തി​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യി​രു​ന്നു.

ബാ​ന​റും ഫ്ള​ക്സു​ക​ളും മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​കെ. പു​ഷ്പ​ൻ, കെ.​എം. വ​ർ​ക്കി, കെ.​പി. ഷി​ജു, സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ഷി​ജു എം. ​ജോ​യ്, കെ.​എം. സു​ധാ​ക​ര​ൻ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.

ഒ.​ആ​ർ. കേ​ളു ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും


മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഒ.​ആ​ർ. കേ​ളു ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​വി. സ​ഹ​ദേ​വ​ൻ, സെ​ക്ര​ട്ട​റി എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം വി.​കെ. ശ​ശി​ധ​ര​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ്, എ​ൻ​സി​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. നൂ​റു​ദ്ദീ​ൻ, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ വ​ള്ളു​വ​ക്ക​ണ്ടി, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം. ഉ​ച്ച​യോ​ടെ എ​രു​മ​ത്തെ​രു​വി​ലെ സി​ഐ​ടി​യു ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യി സ​ബ് ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

രാ​വി​ലെ 10ന് ​ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​രും. സി​പി​എം കേ​ന്ദ്ര സ​മി​തി​യം​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഇ.​ജെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.


മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി സ​ജ്ജ​മാ​ണ്. വോ​ട്ട​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ.​ആ​ർ. കേ​ളു ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ​നി​ന്നു വി​ളി​പ്പാ​ട​ക​ലെ അ​ന്പു​കു​ത്തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പ്ര​വ​ർ​ത്ത​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
മ​ല​യോ​ര ഹൈ​വേ, ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, വ​ള്ളി​യൂ​ർ​ക്കാ​വ് പാ​ലം, ചൂ​ട്ട​ക്ക​ട​വ്-​വി​മ​ല​ന​ഗ​ർ, വാ​ളാ​ട്-​പേ​ര്യ റോ​ഡ്, പു​ലി​ക്കാ​ട്ട് ക​ട​വ് പാ​ലം തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഒ.​ആ​ർ. കേ​ളു മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : nattu vishesham O.R. Kelu revives election campaign

Recent News

Corehub Up