ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം.
തേർത്തല്ലി: തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് എഡിഎസ്യു ലഹരി ബഹിഷ്കരണ ദിനമായി ആചരിച്ചു. പ്രിൻസിപ്പൽ ജസ്റ്റിൻ മാത്യു ലഹരിക്കെതിരേ ബോധവത്കരണ ക്ലാസെടുത്തു.
പോസ്റ്റർ രചന, പ്ലക്കാർഡ് നിർമാണ മത്സരങ്ങൾ എന്നിവ നടത്തി. എഡിഎസ്യു അനിമേറ്റർ സിസ്റ്റർ റിൻസി പ്രസംഗിച്ചു.