x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു സ്റ്റോ​റു​ക​ളി​ൽ 70 ശ​ത​മാ​നം വ​രെ ഓ​ഫ​ർ

വെബ് ഡെസ്ക്
Published: September 29, 2026 12:10 AM IST | Updated: September 29, 2026 12:10 AM IST

ലു​ലു​മാ​ളി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക സെ​യി​ലി​ന്‍റെ പ്ര​ഖ്യാ​പ​നം ഗാ​യ​ക​ൻ ജോ​ബ് കു​ര്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: എ​ഴു​പ​ത് ശ​ത​മാ​നം വ​രെ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു​മാ​ളി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക സെ​യി​ൽ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ന​ട​ക്കും. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഫാ​ഷ​ൻ സ്റ്റോ​ർ ,ക​ണ​ക്ട് സ്റ്റോ​റു​ക​ളി​ൽ നി​ന്ന് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം.​ര​ണ്ടാം വാ​ർ​ഷി​ക സെ​യി​ലി​ന്‍റെ പ്ര​ഖ്യാ​പ​നം പി​ന്ന​ണി ഗാ​യ​ക​ൻ ജോ​ബ് കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു.​

വാ​ർ​ഷി​ക വി​ൽ​പ​ന​യു​ടെ ഭാ​ഗ​മാ​യി സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, എ​ൽ​ഇ​ഡി ടി​വി​ക​ൾ, സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റു​ക​ള്‍,ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കും.​ഉ​ത്പ​ന്ന​ങ്ങ​ൾ 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാം.​ലു​ലു ഫാ​ഷ​ൻ സ്റ്റോ​റി​ൽ മു​തി​ർ​ന്ന​വ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ഫാ​ഷ​ൻ ട്രെ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ൾ​ക്കും വി​ല​ക്കു​റ​വ് ല​ഭ്യ​മാ​കും.

ലു​ലു ക​ണ​ക്ടി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​ൻ സാ​ധി​ക്കും.​ലു​ലു റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷെ​രീ​ഫ് മാ​ട്ടി​ൽ, റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ഷെ​രീ​ഫ് സൈ​ദു, മാ​ൾ മാ​നേ​ജ​ർ അ​രു​ൺ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up