x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഭാ​ഷാ​വാ​രാ​ഘോ​ഷം: ഫ​ലം പ്ര​ഖ്യാ​പി​ച്ചു


Published: December 21, 2025 06:40 AM IST | Updated: December 21, 2025 06:40 AM IST

ആ​ല​പ്പു​ഴ: ഭ​ര​ണ​ഭാ​ഷാ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, വി​വ​ര പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കൈ​യ​ക്ഷ​ര മ​ത്സ​രം, കേ​ട്ടെ​ഴു​ത്ത്, വി​വ​ർ​ത്ത​നം എ​ന്നീ മ​ത്സ​രവി​ജ​യി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.


കൈ​യ​ക്ഷ​ര മ​ത്സ​ര​ത്തി​ൽ ആ​റാ​ട്ടു​പു​ഴ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ശ്മി രാ​മ​കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കാ​വാ​ലം ഗ​വ. എ​ൽ​പി​എ​സ് അ​ധ്യാ​പ​ക​ൻ പി. ​തോ​മ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ ക്ല​ർ​ക്ക് ജി. ​മ​ഞ്ജു​ള, ആ​രോ​ഗ്യവ​കു​പ്പ് ഡെ​പ്യൂ​ട്ടി മീ​ഡി​യ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. സേ​തു​നാ​ഥ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


കേ​ട്ടെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ ഖാ​ദി ബോ​ർ​ഡ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എം. ​ഷി​മി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പ്പ് ഓ​വ​ർ​സി​യ​ർ എ​ൻ.വി. ​നി​ഷ, കാ​വാ​ലം ഗ​വ. എ​ൽ​പി​എ​സ് അ​ധ്യാ​പ​ക​ൻ പി. ​തോ​മ​സ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. ക​ള​ക്ട​റേ​റ്റ് റ​വ​ന്യൂ വി​ഭാ​ഗം സീ​നി​യ​ർ ക്ല​ർ​ക്ക് ജി. ​മ​ഞ്ജു​ള, എ​ൽഐഡി & ഇ ​ഡ​ബ്ല്യൂ ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ കെ.​വി. മാ​യാ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വി​വ​ർ​ത്ത​ന മ​ത്സ​ര​ത്തി​ൽ കാ​വാ​ലം ഗ​വ. എ​ൽ​പി​എ​സ് അ​ധ്യാ​പ​ക​ൻ പി. ​തോ​മ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​രോ​ഗ്യവ​കു​പ്പ് ഡെ​പ്യൂ​ട്ടി മീ​ഡി​യ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. സേ​തു​നാ​ഥ് ര​ണ്ടാം സ്ഥാ​ന​വും ഖാ​ദി ബോ​ർ​ഡ് മാ​നേ​ജ​ർ മെ​ർ​ലീ​ന ആ​ന്‍റ​ണി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

Tags : nattu vishashesham Official Language Week

Recent News

Corehub Up