x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ നേ​മം വി​ല്ലേ​ജ് ഓ​ഫീ​സ് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു


Published: June 29, 2026 06:58 AM IST | Updated: June 29, 2026 06:58 AM IST

നേ​മം :  ക​ച്ചേ​രി ന​ട എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ഴ​യ നേ​മം വി​ല്ലേ​ജാ​ഫീ​സ് കെ​ട്ടി​ടം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ക​ര​മ​ന-ക​ളി​യി​ക്ക​വി​ള പാ​ത​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി  നേ​മം വി​ല്ലേ​ജ് ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം പ​ണി​ത​തോ​ടെയാണു പ​ഴ​യ​കെ​ട്ടി​ടം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ച്ചു​തു​ട​ങ്ങി​യ​ത്.  ഓ​ടുമേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര പ​ല​ഭാ​ഗ​ങ്ങ​ളി​ലും പൊ​ളി​ഞ്ഞു നി​ലം പൊ​ത്താ​റാ​യി.

കെ​ട്ടി​ട​ത്തി​നു പു​റ​കു​വ​ശം കാ​ട് ക​യ​റി ശോ​ച്യാവ​സ്ഥ​യി​ലാ​ണ്. ആ​ചാ​രപ്പെ​രു​മ​ക​ള്‍ നി​ല​നി​ന്നി​രു​ന്ന  വി​ല്ലേ​ജാ​ഫീ​സ് കെ​ട്ടി​ടം പൈ​തൃ​ക​മ​ന്ദി​ര​മാ​യി പു​രാ​വ​സ്തു ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഇ​പ്പോ​ഴും  ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ ഇ​റ​ക്കി​പൂ​ജ ന​ട​ത്തു​ന്ന​തു വി​ല്ലേ​ജാ​ഫീ​സി​ന്‍റെ ഈ ​പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​നു കീ​ഴി​ലു​ള്ള വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളേ​റ്റു​വാ​ങ്ങി പൂ​ജ ന​ട​ത്തു​ന്ന​തും വി​ല്ലേ​ജാ​ഫീ​സി​നു മു​ന്നി​ലാ​ണ്.

വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ മൂ​ന്നു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ന്നു​വ​രു​ന്ന കാ​ളി​യൂ​ട്ട് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ള​രെ പ​ണ്ടു മു​ത​ല്‍ ന​ട​ക്കു​ന്ന ക​ച്ചേ​രി​ന​ട എ​ഴു​ന്ന​ള്ളി​പ്പ്  പ്ര​സി​ദ്ധ​മാ​ണ്.

ക​ച്ചേ​രി​ന​ട എ​ഴു​ന്ന​ള്ളി​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ദേ​വി​യെ ഇ​രു​ത്തി പൂ​ജി​ക്കു​ന്ന​തു വി​ല്ലേ​ജാ​ഫീ​സി​നു​ മു​ന്നി​ലാ​ണ്.  നേ​മ​ത്തെ രാ​ജ​വീ​ഥി​യി​ലാ​ണ് ഈ ​എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച​ത്. ക​ച്ചേ​രി എ​ന്നാ​ണ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​മ​ന്ദി​ര​ത്തി​ലാ​ണ് തി​രു​വി​താം​കൂ​ര്‍ രാ​ജാ​ക്കാ​ന്‍​മാ​ര്‍ എ​ഴു​ന്ന​ള്ളി​പ്പു കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്.  റ​വ​ന്യൂ​വ​കു​പ്പിനു കീ​ഴി​ലു​ള്ള കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ പു​രാ​വ​സ്തു വ​കു​പ്പി​നു കൈ​മാ​റി​യാ​ല്‍ മാ​ത്ര​മേ  സം​ര​ക്ഷി​ക്കാൻ സാധിക്കൂ. കെ​ട്ടി​ടം നി​ലം​പൊ​ത്തും​മു​മ്പ്  സാം​സ്‌​കാ​രി​ക നി​ല​യ​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up