x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല നൈ​പു​ണ്യ​യി​ൽ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 24, 2026 12:27 AM IST | Updated: August 24, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

ചേ​ർ​ത്ത​ല: നൈ​പു​ണ്യ കോ​ള​ജി​ലെ സ​ർ​ഗ​വേ​ദി ക്ല​ബ്ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ‘ആ​ർ​പ്പോ 2026’ ന​ട​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രു​ന്നു. കോ​ള​ജ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലുമാ​യ ഫാ.​ഡോ. ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, ജോ. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ മൈ​പ്പാ​ൻ, അ​സി.​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, ഡീ​ൻ ഡോ.​ ജി. അ​ജ​യ്‌​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​വേ​ലി മ​ത്സ​രം, പൂ​ക്ക​ള​മ​ത്സ​രം, ഓ​ണ​പ്പാ​ട്ട് മ​ത്സ​രം ഉ​റി​യ​ടി മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മാ​വേ​ലി മ​ത്സ​ര​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ കൊമേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ന്നാം സ​മ്മാ​നം നേ​ടി. പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ന്നാം സ​മ്മാ​നം നേ​ടി.

Tags : NattuVishesham DistrictNews

Recent News

Corehub Up