x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വി​പ​ണ​ന​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 21, 2026 12:24 AM IST | Updated: August 21, 2026 12:24 AM IST

ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ​പ്ലൈ​കോ ഓ​ണം താ​ലൂ​ക്ക് ഫെ​യ​ര്‍ വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.​

ച​ങ്ങ​നാ​ശേ​രി: സി​വി​ല്‍ സ​പ്ലൈസ്‌ ​കോ​ര്‍​പ​റേ​ഷ​ന്‍റെ താ​ലൂ​ക്ക് ഓ​ണം ഫെ​യ​ര്‍ വി​നു ജോ​ബ് എംഎ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ഴക്കാട്ടുചി​റ​യി​ലെ മാ​വേ​ലി​സ്റ്റോ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ്‌​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നെ​ജി​യ നൗ​ഷാ​ദ് ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. ബാ​ബു കോ​യി​പ്പു​റം, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, പി.​എം ക​ബീ​ര്‍, ജ​യിം​സ് കാ​ലാ​വ​ട​ക്ക​ന്‍, ജ​സ്റ്റി​ന്‍ ബ്രൂ​സ്, ബെ​ന്നി സി. ​ചീ​രംചി​റ, ബെ​ന്നി മ​ണ്ണാ​ക്കു​ന്നേ​ല്‍, സോ​ണി കൂ​ട്ടം​പേ​രൂ​ര്‍, സാ​ബു കോ​യി​പ്പ​ള്ളി, താ​ലൂക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ജി. ​ശ്രീ​ജി​ത്ത്, ഡി​പ്പോ മാ​നേ​ജ​ര്‍ പി.ജി. ലേ​ഖ​ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 25 വ​രെ ഫെ​യ​ര്‍ നീ​ണ്ടു നി​ല്‍​ക്കും.
കോ​ട്ട​യം: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍, വൈ​വി​ധ്യ​മാ​ര്‍​ന്ന അ​ച്ചാ​റു​ക​ള്‍, ശ​ര്‍​ക്ക​ര​വ​ര​ട്ടി, ചി​പ്‌​സ്, വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ള്‍, പാ​യ​സം മി​ക്‌​സു​ക​ള്‍, ചാ​യ, ല​ഘു ഭ​ക്ഷ​ണ​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ക​ത്തി മു​ത​ല്‍ ചീ​ന​ച്ച​ട്ടി വ​രെ​യു​ള്ള ഉ​ത്പന്നങ്ങൾ, കു​ടും​ബ​ശ്രീ​യു​ടെ ബ്രാ​ന്‍​ഡ​ഡ് ക​റി പൗ​ഡ​റു​ക​ള്‍, ച​മ്മ​ന്തി​പ്പൊ​ടി​ക​ള്‍, വി​വി​ധ​ത​രം സ്‌​ക്വാ​ഷു​ക​ള്‍, പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, തു​ട​ങ്ങി​യ​വ​യും മേ​ള​യി​ല്‍ വി​പ​ണ​ന​ത്തി​നാ​യി സജ്ജീക​രി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ​ശ്രീ​യു​ടെ ജെ.​എ​ല്‍.​ജി അം​ഗ​ങ്ങ​ള്‍ ഉത്പാദി​പ്പി​ക്കു​ന്ന ബ​ന്ദി​പ്പൂ​ക്ക​ള്‍ മു​ന്‍​കൂ​ര്‍ ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​ച്ചു ന​ല്‍​കും. ജി​ല്ല​യി​ലെ എ​ല്ലാ സി​ഡി​എ​സു​ക​ളി​ലും ര​ണ്ട് ഓ​ണംവി​പ​ണ​ന​മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ ന​ട​ന്ന മേ​ള ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം സാ​ലി മാ​ത്യു, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു ജ​യ​കു​മാ​ര്‍, മെം​ബ​ര്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ്, സി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ത്രി​വേ​ണി ദി​ലീ​പ്, മാ​ര്‍​ക്ക​റ്റിം​ഗ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ജോ​ബി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Onam market

Recent News

Corehub Up