നെടുങ്കണ്ടം: പടിഞ്ഞാറേ കവലയില്‍ 37 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അതിരുകുന്ന് പൂമംഗലോരത്ത് റിയാസ് (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട റിയാസിനെ നെടുങ്കണ്ടം എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് പ്രതി നിലത്ത് ഉപേക്ഷിച്ച ചെറിയ കവറില്‍നിന്ന് എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. സ്വന്തം ഉപയോഗത്തിനായി വാങ്ങി സൂക്ഷിച്ചതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
Tags : MDMA arrested Nattuvishesham Districte news