x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ്യ​നാ​ട്, മു​ക്കം,താ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍ക്ക​യ​റ്റം രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 2, 2026 11:54 PM IST | Updated: August 2, 2026 11:54 PM IST

ക​ട​പ്പു​റ​ത്ത് എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍.

കൊ​ട്ടി​യം : മ​യ്യ​നാ​ട്, മു​ക്കം, താ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍ ക​യ​റ്റം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ട​ല്‍ ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ബീ​ച്ചി​ല്‍ എ​ത്തു​ന്ന​വ​രെ​യും പു​ലി​മു​ട്ടു​ക​ളി​ല്‍ ക​യ​റി നി​ല്‍​ക്കു​ന്ന​വ​രെ​യും നി​യ​ന്ത്രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്തി.മു​ക്കം - താ​ന്നി ബീ​ച്ചി​ല്‍ അ​ടി​ഞ്ഞു​കൂ​ടി കി​ട​ന്ന മ​ണ്ണ് ക​ട​ലെ​ടു​ത്ത് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​പ​ക​ട സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ട് ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്തി​യ​ത്.

മ​യ്യ​നാ​ട​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. അ​ബി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബീ​ച്ചി​ല്‍ എ​ത്തി​യ​ത്.ബീ​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ക​ട​ല്‍ ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​ലി​മു​ട്ടി​ന​ടു​ത്ത് എ​ത്തി​യ​വ​രെ​ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എത്തി ക​ര​യി​ലേ​ക്ക് ക​യ​റ്റി വി​ട്ടു.

പു​ലി​മു​ട്ടി​നു മു​ക​ളി​ലൂ​ടെ തി​ര​മാ​ല​ക​ള്‍ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​ലി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ അ​ടി​ഞ്ഞു ക​യ​റി​ക്കി​ട​ന്ന മ​ണ്ണി​ന്‍റെ പ​കു​തി​യോ​ളം ക​ട​ലെ​ടു​ത്തു ക​ഴി​ഞ്ഞു. ക​ട​ല്‍ പ്ര​ക്ഷു​ബ്ധമാ​യി​ട്ടും ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍ ക​ട​ലി​ലേ​ക്കി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കും.

അ​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഇന്നലെ വൈ​കു​ന്നേ​രം ബീ​ച്ചി​ല്‍ എ​ത്തി​യ​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍ ബീ​ച്ചി​ല്‍ എ​ത്തി​യി​രു​ന്നു.
ഇ​വ​ര്‍​ക്കെ​ല്ലാം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ ശേ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ട​ങ്ങി​യ​ത്. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ മാ​യ​തോ​ടെ ലൈ​ഫ് ഗാ​ര്‍​ഡി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Tags : NattuVishasham DistrictNews

Recent News

Corehub Up